ഫോർട്ട്കൊച്ചി: അമിത വേഗത്തിൽ വന്ന സ്വകാര്യ ബസിടിച്ച് നാവികസേനയിലെ പെറ്റി ഓഫിസർ മരിച്ച സംഭവത്തിൽ ബസ് ഓടിച്ചിരുന്ന ഡ്രൈവറെ ഫോർട്ട്കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു.മാഞ്ഞൂരാൻ ബസിന്റെ ഡ്രൈവർ ആലുവ ഉളിയന്നൂർ തെക്കുംമുറിയിൽ വീട്ടിൽ ജിബിൻ സെബാസ്റ്റ്യനെയാണ് (23) അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി എട്ടോടെ ഫോർട്ട്കൊച്ചി- കെ.ബി. ജേക്കബ് റോഡിൽ മുല്ലവളപ്പ് ഭാഗത്താണ് അപകടമുണ്ടായത്. അമിത വേഗത്തിൽ ഫോർട്ട്കൊച്ചിയിലേക്ക് വരുകയായിരുന്ന ബസ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഫോർട്ട്കൊച്ചി ഐ.എൻ.എസ് ദ്രോണാചാര്യയിലെ നേവി ഓഫിസർ തമിഴ്നാട് തിരുനെൽവേലി തച്ചനല്ലൂർ പുതുക്കളം സ്വദേശി ബാലസുബ്രഹ്മണ്യത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ മരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം, ബസിന്‍റെ രേഖകളുടെ പരിശോധനയിൽ റോഡ് നികുതി ഡിസംമ്പർ വരെ അടച്ചിട്ടുള്ളൂവെന്നും പൊലൂഷൻ സർട്ടിഫിക്കേറ്റിന്‍റെ കാലാവധി ഏപ്രിലിൽ കഴിഞ്ഞതായും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.