കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗം മത്സരിച്ചതടക്കം മുഴുവൻ നിയമസഭ സീറ്റുകളും വിട്ടുതരണമെന്ന പി.ജെ. ജോസഫിെൻറ ആവശ്യം മുളയിലെ നുള്ളി കോൺഗ്രസ്. 15 സീറ്റാണ് ജോസഫ് പക്ഷം ആവശ്യപ്പെട്ടിരുന്നത്.
തദ്ദേശ-നിയമസഭ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും കോട്ടയത്ത് നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് വിജയസാധ്യത കണക്കിലെടുത്ത് ജോസ് വിഭാഗം മത്സരിച്ച മുഴുവൻ സീറ്റും വിട്ടുതരണമെന്ന നിർദേശം ജോസഫ് മുന്നോട്ടുവെച്ചത്.
ജില്ല പഞ്ചായത്തിലും ജോസ് പക്ഷം മത്സരിച്ച സീറ്റുകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇടതുമുന്നണി പ്രവേശനത്തോടെ ജോസ് പക്ഷം മധ്യകേരളത്തിൽ ദുർബലമായി. അണികൾ തങ്ങൾക്കൊപ്പമാണ്. പ്രമുഖരടക്കം നേതാക്കൾ എത്തിക്കൊണ്ടിരിക്കുകയാണ്. അതിനാൽ വിജയസാധ്യത തങ്ങൾക്കാണെന്നും ജോസഫ് ചൂണ്ടിക്കാട്ടി. ഇതിനോട് യോജിക്കാൻ കോൺഗ്രസ് നേതൃത്വം തയാറായില്ല.
കോട്ടയത്ത് ജോസഫ് വിഭാഗത്തിനുള്ള ജയസാധ്യത കണക്കുകൾ സഹിതം കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടി. നിലവിൽ മത്സരിച്ചതടക്കം എത്രസീറ്റുകൾ എന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനത്തിലെത്താൻ ചർച്ചയിൽ ധാരണയാകാത്തതിനാൽ ഇൗമാസം 28ന് ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ ജോസഫുമായി ചർച്ച നടത്താനും ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.