ബെംഗളൂരു: അവസാന നിമിഷം ജാമ്യക്കാർ പിന്മാറിയതിനെ തുടർന്ന് ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനാകില്ല. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വ്യാഴാഴ്ചയായിരുന്നു ബിനീഷിന് ജാമ്യം ലഭിച്ചത്. എന്നാൽ, ജാമ്യക്കാർ പിന്മാറിയതിനെ തുടർന്ന് പുതിയ ജാമ്യക്കാരെ ഹാജരാക്കിയപ്പോഴേക്കും കോടതി സമയം കഴിഞ്ഞു. ഇേതാടെ ജയിലിൽനിന്ന് ഇന്ന് പറത്തിറങ്ങാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.
സഹോദരന്‍ ബിനോയി കോടിയേരിയും സുഹൃത്തുക്കളുമാണ് ബിനീഷിനെ പുറത്തിറക്കാൻ ബംഗളൂരിലെത്തിയത്. അഞ്ച് ലക്ഷത്തിന്‍റെ രണ്ട് ആള്‍ജാമ്യമാണ് കോടതി വിധിച്ചിരുന്നത്. കര്‍ണാടകയില്‍ താമസിക്കുന്നവർ വേണമെന്നായിരുന്നു വ്യവസ്ഥ. ഇതിനായി ആളുകളെ കണ്ടെത്തിയെങ്കിലും അവസാന നിമിഷം അവർ പിന്മാറുകയായിരുന്നു. പകരം രണ്ടുപേരെ എത്തിച്ചെങ്കിലും അപ്പോഴേക്കും കോടതി സമയം കഴിഞ്ഞു. കർശന ജാമ്യവ്യവസ്ഥകൾ കാരണമാണ് ആദ്യം വന്നവർ പിന്മാറിയതെന്നാണ് സൂചന.
പുതിയ ജാമ്യക്കാരെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാൽ മാത്രമേ മോചന ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിക്കുകയുള്ളു. ശനിയാഴ്ച ബിനീഷിന് പുറത്തിറങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബവും സുഹൃത്തുക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.