ബംഗളൂരു: ബിനീഷ് കോടിയേരി മയക്കുമരുന്ന് ഉപയോഗിച്ചതായി ഇ.ഡിക്കു ലഭിച്ച മൊഴികൾ മയക്കുമരുന്നു കേസിൽ നിർണായകമാവും. ബിനീഷിെൻറ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് രണ്ടുപേർ മൊഴി നൽകിയതായാണ് ഇ.ഡി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഒക്ടോബർ 30ന് സുഹാസ് കൃഷ്ണഗൗഡ എന്നയാൾ നൽകിയ മൊഴിയാണ് ഇതിലൊന്ന്. കർണാടക സ്വദേശിയായ ഇയാൾ ബിസിനസുകാരനാണെന്നാണ് വിവരം. ബിനീഷ് കൊക്കെയ്ൻ ഉപയോഗിച്ചതായാണ് ഇയാളുടെ മൊഴി. മയക്കുമരുന്ന് കേസിലെ പ്രതി അനൂപിെൻറ സുഹൃത്തായ സോണറ്റ് ലോബോയും ഇതുസംബന്ധിച്ച് സമാന വിവരം കൈമാറിയിട്ടുണ്ട്. അനൂപിനും മറ്റു ചിലർക്കുമൊപ്പം ബിനീഷ് കൊക്കെയ്ൻ ഉപയോഗിച്ചതായാണ് സോണറ്റിെൻറ മൊഴി.
മയക്കുമരുന്ന് ഉപയോഗത്തിന് പുറമെ, മയക്കുമരുന്ന് ഇടപാടിന് അനൂപ് മുഹമ്മദുമായി സാമ്പത്തിക ഇടപാട് നടത്തിയെന്ന ആരോപണത്തിൽ ഇ.ഡി അന്വേഷണം കേരളത്തിലും കർണാടകയിലുമായി പുരോഗമിക്കുകയാണ്. ബിനീഷിനെതിരെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കേസ് രജിസ്റ്റർ ചെയ്യാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച എൻ.സി.ബി സോണൽ ഡയറക്ടർ അമിത് ഘവാെട്ടയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഇ.ഡി ഒാഫിസിലെത്തി വിവരം ശേഖരിച്ചിരുന്നു. മയക്കുമരുന്ന് കേസിലെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇ.ഡി കെണ്ടത്തിയ തിരുവനന്തപുരം സ്വദേശി അബ്ദുൽ ലത്തീഫിനെയും ബംഗളൂരു കമ്മനഹള്ളിയിലെ ഹോട്ടൽ ബിസിനസിൽ അനൂപ് മുഹമ്മദിെൻറ പങ്കാളിയായ റഷീദിനെയും വൈകാതെ ചോദ്യം ചെയ്തേക്കും. ഇരുവർക്കും ബംഗളൂരു ഇ.ഡി ഒാഫിസിൽ ഹാജരാവാൻ സമൻസ് അയച്ചിട്ടുണ്ട്. മാതാവ് കോവിഡ് പോസിറ്റിവ് ആയതിനാൽ താൻ ക്വാറൻറീനിലാണെന്നും നവംബർ രണ്ടിനുശേഷം ഹാജരാവാമെന്നുമാണ് അബ്ദുൽ ലത്തീഫ് ഇ.ഡിയെ അറിയിച്ചത്. കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെ നിർണായക വിവരങ്ങൾ തേടുന്ന ഇ.ഡി, ബിനീഷിനെ ബംഗളൂരുവിലെ ഒാഫിസിൽ ബുധനാഴ്ചയും ചോദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.