തണ്ടർ ബോൾട്ടിന്‍റെ ത​മ്പ്രാക്കൻമാരല്ല ഇടതു സർക്കാർ നയം തീരുമാനിക്കേണ്ടത്​ -ബിനോയ്​ വിശ്വം

ഷാർജ: മാവോവാദികളെന്നാരോപിച്ച്​ രാഷ്​ട്രീയപ്രവർത്തകരെ വെടിവെച്ചു കൊല്ലുകയും കരിനിയമങ്ങൾ ചുമത്തി ജയിലിലടക്കുകയും ചെയ്യുന്ന കേരളാ പൊലീസ്​ നിലപാടിനെതിരെ ആഞ്ഞടിച്ച്​ സി.പി.​െഎ നേതാവ്​ ബിനോയ്​ വിശ്വം എം.പി. തണ്ടർബോൾട്ടി​​​​​െൻറ ത​മ്പ്രാക്കൻമാരല്ല കേരള സർക്കാറി​​​​​െൻറ നിലപാട്​ തീരുമാനിക്കേണ്ടതെന്ന് ഷാർജ അന്താരാഷ്​ട്ര പുസ്​തകോത്സവ നഗരിയിൽ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കവെ അദ്ദേഹം വ്യക്​തമാക്കി.

മാവോയിസ​ത്തോട്​ സി.പി.​െഎക്കും സി.പി.എമ്മിനും വിയോജിപ്പുണ്ട്​. പക്ഷേ അവരെ ചോദ്യം ചെയ്യേണ്ടത്​ ആയുധം കൊണ്ടല്ല, അത്​ ഹിറ്റ്​ലറും മുസോളിനിയും പഠിപ്പിച്ച വഴിയാണ്​. കോൺഗ്രസ്​ സർക്കാർ രൂപം നൽകിയ യു.എ.പി.എ നിയമം ചുമത്തി ജനങ്ങളെ വേട്ടയാട​ുന്നത്​ നരേന്ദ്രമോദി സർക്കാറി​​​​​െൻറ രീതിയാണ്​. ഇടതു സർക്കാറി​​​​​െൻറ രീതി അതല്ല, അങ്ങിനെ ആവാനും പാടില്ല. കോഴിക്കോ​െട്ട യുവജന പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയ പൊലീസ്​ നിലപാടിനെതിരെ മുഖ്യമന്ത്രി കർശന നിലപാടാണ്​ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - binoy viswam against maoist encounter and uapa arrest-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.