തിരുവനന്തപുരം: സെക്രേട്ടറിയറ്റിൽ ജീവനക്കാരുടെ ഹാജർ നിലയും ശമ്പളവുമായി ബന്ധിപ്പിക്കുന്ന പുതിയ പഞ്ചിങ് സംവിധാനം നിലവിൽവന്നു. കൃത്യസമയത്ത് പഞ്ച് ചെയ്തില്ലെങ്കിൽ ശമ്പളം പോകുന്ന കാര്യമായതിനാൽ ആദ്യദിനം നല്ല തിരക്കാണ് അനുഭവപ്പെട്ടത്.േസെക്രേട്ടറിയറ്റ് അനക്സിലും കൂടി പഞ്ചിങ് സംവിധാനം വരുന്നതോടെ തിരക്ക് കുറയുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ. ആകെയുള്ള 4497 ജീവനക്കാരിൽ 3050 പേർ മാത്രമേ 10.15 നു മുമ്പ് പഞ്ച് ചെയ്തുള്ളു.946 പേർ ഇതിനുശേഷമാണ് എത്തിയത്.501 പേർ പഞ്ച് ചെയ്തിട്ടില്ല.
മന്ത്രിമാരും പേഴ്സനൽ സ്റ്റാഫും ചീഫ് സെക്രട്ടറിയും ഒഴികെയുള്ള എല്ലാവരും ആദ്യദിനം പഞ്ച് ചെയ്തു. പഞ്ചിങ് നേരത്തേയുണ്ടെങ്കിലും ശമ്പളവുമായി ബന്ധിപ്പിക്കുന്ന സംവിധാനമായതിൽ ജീവനക്കാർക്ക് ആശങ്കയുണ്ട്. വൈകിയെത്തിയാൽ ലീവായി മാറുന്നതും ശമ്പളത്തിൽനിന്ന് പിൻവലിക്കുന്നതും ട്രെയിൻ യാത്രക്കാർ ഉൾെപ്പടെയുള്ളവരെ ബാധിക്കുമെന്ന് ജീവനക്കാർ പറഞ്ഞു. രാവിലെ നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്കും പ്രശ്നമാകുമെന്നാണ് ഇവരുടെ പരാതി.
പുതുവത്സരദിനത്തിൽ പുതിയ സംവിധാനം നടപ്പാക്കുന്നതിനുമുേമ്പ ആവശ്യമായ മുന്നൊരുക്കം നടത്തിയിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം നടപ്പാക്കുകയും ചെയ്തു. പുതിയ സംവിധാനം നടപ്പാക്കിയെങ്കിലും ഹാജർ പുസ്തകം തുടരും.
സെക്രേട്ടറിയറ്റിന് പുറമെ സർക്കാർ ഒാഫിസുകളിലും ജനുവരി ഒന്നുമുതൽ പഞ്ചിങ് നിർബന്ധമാക്കിയിട്ടുണ്ട്.- കരാർ ജീവനക്കാർ ഉൾപ്പെടെയുള്ളവർ തിരിച്ചറിയൽ കാർഡ് ധരിച്ചിരിക്കണം. പുതിയ പഞ്ചിങ് രീതി നിലവിൽവന്നെങ്കിലും ഇതിെൻറ പേരിൽ ശമ്പളം മുടങ്ങുന്ന സ്ഥിതിയുണ്ടാകില്ലെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.