കോട്ടയം: ജില്ലയിൽ കുമരകത്തും പക്ഷിപ്പനി സ്ഥിരീകരിച്ചതായി കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. കുമരകത്ത് രണ്ടാം വാർഡിലെ ബാങ്കുപടി പ്രദേശത്തെ രണ്ടിടത്തെ താറാവുകളിൽനിന്ന് ശേഖരിച്ച് ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ അയച്ച രണ്ട് സാംപിളിെൻറ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ ഒരു കി.മീ. ചുറ്റളവിലുള്ള പക്ഷികളെ കൊന്ന് സംസ്കരിക്കുന്ന നടപടി വെള്ളിയാഴ്ച ആരംഭിക്കും. 4000 താറാവിെന കൊന്ന് സംസ്കരിക്കേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ മൃഗസംരക്ഷണ വകുപ്പിനും പഞ്ചായത്തിനും പൊലീസിനും നിർദേശം നൽകിയതായി കലക്ടർ പറഞ്ഞു.
കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂർ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ കട്ടമട പ്രദേശത്ത് വ്യാഴാഴ്ച 5708 താറാവുകളെക്കൂടി കൊന്ന് സംസ്കരിച്ചു. കുടവെച്ചൂർ അഭിജിത്ത് ഭവനിൽ മദനെൻറയും(3000), ഒറ്റിയാനിച്ചിറ സുരേഷ് കുമാറിെൻറയും(425), മൂലശ്ശേരി സുനിമോെൻറയും(1500), മിത്രംപള്ളി ബൈജുവിെൻറയും (783) താറാവുകളെയാണ് ദ്രുതകർമ സേന കൊന്ന് സംസ്കരിച്ചത്. ദ്രുതകർമസേനയുടെ 10 സംഘങ്ങളെ വെച്ചൂരിൽ നിയോഗിച്ചിട്ടുണ്ട്. ഇവിടെ പക്ഷികളെ നശിപ്പിക്കൽ രാത്രിയും തുടരുകയാണ്.
വെള്ളിയാഴ്ച പക്ഷികളെ നശിപ്പിക്കൽ പൂർത്തീകരിക്കാനാകുമെന്നാണ് മൃഗസംരക്ഷണ വകുപ്പിെൻറ വിലയിരുത്തൽ. കല്ലറ, അയ്മനം പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്ന് സംസ്കരിക്കുന്ന നടപടി പൂർത്തീകരിച്ചിരുന്നു. ഇവിടെ അണുനശീകരണം നടന്നു.
വ്യാഴാഴ്ചവരെ മൊത്തം 16,976 താറാവുകളെയാണ് ദ്രുതകർമസേന സംസ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.