പക്ഷികളിൽ നിലവിൽ സ്ഥിരീകരിച്ച വൈറസ് മനുഷ്യരിലേക്ക് പകരില്ല -വനം മന്ത്രി

തിരുവനന്തപുരം: പക്ഷിപ്പനിയുെട പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രതാ പാലിക്കണമെന്ന് വനം മന്ത്രി കെ. രാജു. പക്ഷികളിൽ നിലവിൽ സ്ഥിരീകരിച്ച വൈറസ് മനുഷ്യരിലേക്ക് പകരില്ല. വൈറസിന് ജനിതകമാറ്റം ഉണ്ടായാൽ മനുഷ്യരിലേക്ക് പടർന്നേക്കാമെന്നും വനം മന്ത്രി പറഞ്ഞു.

പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രങ്ങൾ ആലപ്പുഴയും കോട്ടയവുമാണ്. മൃഗസംരക്ഷണ വകുപ്പ് നേരിട്ടെത്തി സാമ്പിളുകൾ ശേഖരിച്ചു. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനാ ഫലം കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പക്ഷിപ്പനി സ്ഥിരീകരിക്കുന്നതിന് മുമ്പ് ചത്ത താറാവുകൾക്ക് നഷ്ടപരിഹാരം നൽകും. ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണവും പരിശോധനയും തുടരുമെന്നും മന്ത്രി കെ. രാജു കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.