തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ കൈവശമുള്ള ജനന-മരണ വിവരങ്ങൾ പൗരത്വ നിയമത്തിനു കീഴിലെ ജനസംഖ്യ രജിസ്റ്ററുമായി ബന്ധിപ്പിക്കാൻ നിയമ ഭേദഗതിയുമായി കേന്ദ്രം. സംസ്ഥാനങ്ങൾക്ക് അയച്ച ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി നിയമത്തിെൻറ കരടിലാണ് ഇൗ നിർദേശം.
ജനസംഖ്യ രജിസ്റ്ററും പൗരത്വ നിയമവും മുസ്ലിംകളെ ലക്ഷ്യമിട്ട് നടപ്പാക്കുകയും അസം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ നിരവധിപേർ പൗരത്വ രജിസ്റ്ററിൽ പുറന്തള്ളപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് േകന്ദ്ര നീക്കം.
സംസ്ഥാനങ്ങൾ സൂക്ഷിക്കുന്ന ജനന-മരണ വിവരങ്ങൾ ജനസംഖ്യ രജിസ്റ്റർ പുതുക്കാൻ ഉപയോഗിക്കാനും ആധാർ, റേഷൻ കാർഡുകളുമായി ബന്ധിപ്പിക്കുന്നതിനുമടക്കവുമാണ് ഭേദഗതി.
സംസ്ഥാനങ്ങളിലെ ചീഫ് രജിസ്ട്രാറുമാർ ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നതു കൂടാതെ, ഡേറ്റബേസ് കൂടി കേന്ദ്രത്തിന് സമർപ്പിക്കണമെന്ന് നിയമത്തിെൻറ മൂന്നാം വകുപ്പിലെ ഭേദഗതി നിർദേശിക്കുന്നു. ജനന-മരണങ്ങളുടെ ഇൗ ഡേറ്റബേസ് രജിസ്ട്രാർ ജനറൽ ഒാഫ് ഇന്ത്യ സൂക്ഷിക്കുകയും കേന്ദ്ര സർക്കാറിെൻറ സമ്മതത്തോടെ പൗരത്വ നിയമത്തിനു കീഴിലുള്ള ജനസംഖ്യ രജിസ്റ്റർ പുതുക്കാൻ ഉപയോഗിക്കുകയും വേണമെന്ന് ഭേദഗതി പറയുന്നു.
ഒപ്പം ആധാർ വിവരങ്ങൾ, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവയിലെ വിവരങ്ങൾ പുതുക്കാനും ഉപയോഗിക്കാം. ദുരന്തങ്ങളുണ്ടാകുേമ്പാൾ സ്പെഷൽ സബ് രജിസ്ട്രാർമാരെ നിയമിക്കാനുള്ള നിർദേശവുമുണ്ട്. കേന്ദ്ര നിയമ ഭേദഗതി നിർദേശത്തിൽ സംസ്ഥാന സർക്കാർ മറുപടി തയാറാക്കുന്ന നടപടി പുരോഗമിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഭേദഗതിയിൽ പൊതുജനങ്ങൾക്ക് അഭിപ്രായം സമർപ്പിക്കാനുള്ള കാലാവധി ചൊവ്വാഴ്ച അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.