ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനം: ജൻജാതീയ ഗൗരവ് ദിനം ആഘോഷിച്ചു

തിരുവനന്തപുരം: പ്രമുഖ ഗോത്രവർഗ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനം നവംബർ 15- 'ജൻജാതീയ ഗൗരവ് ദിനമായി' കേരളത്തിൽ ആഘോഷിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം വനം മേധാവി ഗംഗ സിങ് തിരുവനതപുരം പുരവിമല ട്രൈബൽ എൽ.പി.സ്കൂളിൽ നിർവഹിച്ചു.

തന്റെ ജീവിതം രാജ്യത്തിനും സമൂഹത്തിനും സംസ്കാരത്തിനും വേണ്ടി സമർപ്പിച്ച മഹാനായ വ്യക്തിയാണ് ഭഗവാൻ ബിർസ മുണ്ട എന്ന് ഗംഗ സിങ് പറഞ്ഞു. 'അദ്ദേഹത്തിന്റെ ജീവിതവും ആദർശങ്ങളും എന്നും നമ്മെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും,' വനം മേധാവി പറഞ്ഞു.

മുഖ്യ പ്രഭാഷണം നടത്തിയ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറെസ്റ്റ് കൺസർവേറ്റർ (ഇക്കോ ഡെവലെപ്മെന്റ് ആൻഡ് ട്രൈബൽ വെൽഫെയർ) ഡോ. ജെ. ജസ്റ്റിൻ മോഹൻ, പുരവിമലയിലെ ജനങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് അറിയിച്ചു. ഈ പ്രദേശത്തെ പ്രധാന ആവശ്യമായ സോളാർ ഫെൻസിങ്ങിന്റെ അറ്റകുറ്റ പണികൾ ഉടൻ തീർക്കുവാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.

അഗസ്ത്യ വനം ബയോളജിക്കൽ പാർക്ക് ഫോറസ്റ്റ് കൺസർവേറ്ററും നെയ്യാർ-പേപ്പാറ എഫ് .ഡി.എ ചെയർമാൻ കെ.എൻ. ശ്യാം മോഹൻലാൽ, ഡെപ്യൂട്ടി കൺസെർവാട്ടർ ഓഫ് ഫോറെസ്റ്റ് സാബി വർഗീസ്, വൈൽഡ്ലൈഫ് വാർഡൻ ആൻഡ് സി.ഇ.ഒ, നെയ്യാർ-പേപ്പാറ എഫ്.ഡി.എ, എസ്.വി.വിനോദ്, അസി. വൈൽഡ് ലൈഫ് വാർഡൻ, നെയ്യാർ വന്യജീവി സങ്കേതം സലിൻ ജോസ് ജെ.സി, ഡെപ്യൂട്ടി വാർഡൻ എ.ബി.പി. റെയഞ്ച് ജി. ആർ. അനീഷ്, അമ്പൂരി ഗ്രാമ പഞ്ചായത്ത് മെമ്പർ അഖില ഷിബു, അജികുമാർ, ഇ.ഡി.സി പ്രസിഡന്റുമാരായ കൃഷ്ണൻകുട്ടി കാണി, ബാലചന്ദ്രൻകാണി, രാജേന്ദ്രൻ കാണി, അശോകൻ, എന്നിവർ പങ്കെടുത്തു.

വനം വകുപ്പ് ഉദ്യോഗസ്ഥരും ഗോത്രവർഗ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ കവിത പാരായണ മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് ഗംഗ സിങ് സമ്മാനങ്ങൾ വിതരണം ചെയ്തു.

Tags:    
News Summary - Birthday of Lord Birsa Munda: Janjatiya Gaurav Day celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.