വൈക്കം മുഹമ്മദ് ബഷീറിന്റെ വിയോഗവാർഷികമായ ജൂലൈ അഞ്ചിന് നാടുനീളെ ബഷീർദിനാചരണങ്ങൾ നടക്കാറുണ്ട്. പക്ഷേ, ബഷീറിന്റെ ജന്മദിനം കാര്യമായി ഓർമിക്കപ്പെടാറോ ആഘോഷിക്കപ്പെടാറോ ഇല്ല. എന്നാൽ, ഇക്കുറി ജനുവരി 21ന് അദ്ദേഹത്തിന്റെ ജന്മദിനം പ്രിയപ്പെട്ട വായനക്കാരിൽ ഒരാൾ കാര്യമായി ഓർത്തു, സമൂഹമാധ്യമത്തിൽ ആശംസാകുറിപ്പുമിട്ടു.
സൂപ്പർ സ്റ്റാർ കമൽ ഹാസൻ, പകരംവെക്കാനില്ലാത്ത കഥകളുമായി ഹൃദയങ്ങൾ തൊട്ട സുൽത്താൻ എന്നാണ് വൈക്കം മുഹമ്മദ് ബഷീറിനെ വിശേഷിപ്പിക്കുന്നത്. ബഷീർ രചനകളോടുള്ള താൽപര്യം കാരണം തന്നെ ബഷീറിസ്റ്റ് എന്നു വിളിക്കുന്ന സുഹൃത്തുക്കളുള്ള കാര്യവും താരം അഭിമാനപൂർവം പങ്കുവെക്കുന്നു. ബഷീറിന്റെ പല കൃതികളും തമിഴിലേക്ക് മൊഴിമാറ്റപ്പെട്ടിട്ടുണ്ടെന്നും ആ കഥകൾ വായിക്കുക എന്നത് നിങ്ങൾക്ക് സ്വയം നൽകാവുന്ന ഏറ്റവും മികച്ച സമ്മാനമാണെന്നും തമിഴ് ഭാഷയിൽ കുറിച്ച പോസ്റ്റിൽ അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.