കോഴിക്കോട്: രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലക്കലുമായി പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച നടത്തി. ബിഷപ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നതല്ലെന്നും ഈസ്റ്റര്‍ ആശംസ അറിയിക്കാന്‍ വന്നതാണെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
അതേസമയം, നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം, മതേതരത്വം, അഖണ്ഡത എന്നിവയെല്ലാം കാത്തുസൂക്ഷിക്കാൻ പറ്റുന്ന സ്ഥാനാർഥികളെ തെരഞ്ഞെടുക്കണമെന്ന് ബിഷപ് വർഗീസ് ചക്കാലക്കൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നല്ല സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യുക എന്നാണ് വോട്ടർമാരോട് പറയാനുള്ളത്. പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂര സിദ്ധാന്തമാണ് പുലർത്തുന്നത്. മനഃസാക്ഷിയനുസരിച്ച് വോട്ട് ചെയ്യുക.
വിശ്വാസികൾ പല രാഷ്ട്രീയപാർട്ടികളിൽ പെട്ടവരായിരിക്കും. ബിഷപ് അതേക്കുറിച്ച് പറയുന്നതിൽ അർഥമില്ല. പൗരത്വനിയമം കൊണ്ട് ആർക്കെങ്കിലും ദോഷം വരുന്നെങ്കിൽ നടപ്പിലാക്കരുത്. ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.