തിരുവനന്തപുരം: പുതിയ കേരള ചീഫ് സെക്രട്ടറിയായി ഡോ. ബിശ്വാസ് മേത്ത ചുമതലയേറ്റു. 18 മാസത്തെ സർവീസിന് ശേഷം ടോം ജോസ് ഞായാറാഴ്ച വിരമിച്ച സാഹചര്യത്തിലാണ് ബിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറിയായത്. മന്ത്രിസഭ യോഗത്തിേൻറതായിരുന്നു തീരുമാനം. നേരത്തേ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്നു ഡോ. ബിശ്വാസ് മേത്ത.
ബിശ്വാസ് മേത്ത സ്ഥാനമേൽക്കുന്നതോട് അനുബന്ധിച്ച് വിരമിച്ച ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും അദ്ദേഹത്തിെൻറ ഓഫീസിലെത്തിയിരുന്നു.
1986 ഐ.എ.എസ് ബാച്ചിലുള്‍പ്പെട്ട ബിശ്വാസ് മേത്ത രാജസ്ഥാന്‍ സ്വദേശിയാണ്. അടുത്ത ഫെബ്രുവരി വരെയാണ് മേത്തയുടെ കാലാവധി. പി.കെ. മൊഹന്തിക്ക് ശേഷം സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരാള്‍ ചീഫ് സെക്രട്ടറിയാവുന്നത് ഇതാദ്യമാണ്. ഹരിയാന സ്വദേശിയായ മൊഹന്തി 2016ല്‍ രണ്ടു മാസം ചീഫ് സെക്രട്ടറിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.