എറണാകുളത്ത്​ കണ്ണന്താനം; പത്തനംതിട്ടയിൽ തർക്കം തുടരുന്നു

ന്യൂഡൽഹി: ലോക്​സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബി.​െജ.പിയുടെ കേരളത്തിലെ സ്ഥാനാർഥിപട്ടിക പുറത്തുവിട്ടു. പത്തനംതിട്ടയൊഴിച്ചുള്ള 13 മണ്ഡലങ്ങളിലെ പട്ടികയാണ്​ പുറത്തുവിട്ടത്​. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ്​ കണ്ണന്താനം എറണാകുളത്ത്​ മത്സരിക്കും. കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തും ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിലും സ്ഥാനാർഥികളാകും.

അതേസമയം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്​ ​ശ്രീധരൻപിള്ള മത്സരിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്ന പത്തനംതിട്ട ലിസ്റ്റിൽ ഇടംപിടിച്ചില്ല. പത്തനംതിട്ടയിൽ കെ. സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന്​ വ്യാപകമായി ആവശ്യം ബി.ജെ.പി അണികളിൽ നിന്നും ഉയർന്നിരുന്നു.

  • കാസർകോട് - രവീഷ് തന്ത്രി
  • കണ്ണൂർ - സി കെ പത്മനാഭൻ
  • വടകര - വി കെ സജീവൻ
  • കോഴിക്കോട് - കെ പി പ്രകാശ് ബാബു
  • മലപ്പുറം - ഉണ്ണികൃഷ്ണൻ മാസ്റ്റർ
  • പൊന്നാനി - വി ടി രമ
  • പാലക്കാട് - സി കൃഷ്ണകുമാർ
  • ചാലക്കുടി - എ എൻ രാധാകൃഷ്ണൻ
  • എറണാകുളം - അൽഫോൺസ് കണ്ണന്താനം
  • ആലപ്പുഴ - കെ എസ് രാധാകൃഷ്ണൻ
  • കൊല്ലം - കെ വി സാബു
  • ആറ്റിങ്ങൽ - ശോഭാ സുരേന്ദ്രൻ
  • തിരുവനന്തപുരം - കുമ്മനം രാജശേഖരൻ
Tags:    
News Summary - bjp candidate list kerala-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.