തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം കണ്ട് സി.പി.എം നെഗളിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ കേരള രാഷ്ട്രീയത്തിൽ ബി.ജെ.പിക്ക് സ്ഥാനമില്ലെന്ന് തെളിഞ്ഞു. യു.ഡി.എഫിെൻറ അടിത്തറക്ക് കോട്ടം സംഭവിച്ചിട്ടില്ല. ജില്ലാ പഞ്ചായത്തുകളിൽ മാത്രമാണ് പ്രതിക്ഷിച്ച വിജയം കെവിട്ടതെന്ന് ചെന്നിത്തല പറഞ്ഞു.
പാളിച്ചകൾ യു.ഡി.എഫ് പരിശോധിക്കും. തിരുവനന്തപുരം കോർപ്പറേഷനിലെ സീറ്റുകൾ കുറഞ്ഞത് പ്രത്യേകം പരിശോധിക്കും. സർക്കാർ വിരുദ്ധ വികാരം പൂർണമായും പ്രതിഫലിച്ചില്ല. സർക്കാറിെൻറ കൊള്ളരുതായ്മകളെ വെള്ളപൂശിയെന്ന വാദം അപഹാസ്യമാണെന്നും ചെന്നിത്തല പറഞ്ഞു.
എൽ.ഡി.എഫ് കാലങ്ങളായി ജയിക്കുന്ന വാർഡിലാണ് തനിക്ക് വോട്ടുള്ളത്. പക്ഷേ, ചെന്നിത്തല പഞ്ചായത്തിൽ യു.ഡി.എഫാണ് വിജയിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.