ആലപ്പുഴ: ബി.ജെ.പി മുൻ ദേശീയ പ്രസിഡൻറ് എൽ.കെ. അദ്വാനി യാത്രക്കിടെ പൊലീസ് സ്റ്റേഷനിൽ. സുരക്ഷ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ചാണ് സ്റ്റേഷനിൽ എത്തിച്ചതെന്ന് പൊലീസ് പറയുേമ്പാൾ, സി.പി.എം പ്രകടനത്തിെൻറ പേരുപറഞ്ഞ് ദേശീയ നേതാവിനെ സ്റ്റേഷനിൽ ഇരുത്തി ബുദ്ധിമുട്ടിക്കുകയായിരുെന്നന്ന് ബി.ജെ.പി ആരോപിച്ചു.
ബുധനാഴ്ച രാത്രി 7.30ഒാടെയാണ് സംഭവം. സ്വകാര്യസന്ദർശനത്തിന് കേരളത്തിൽ എത്തിയ അദ്വാനി നെടുമ്പാശ്ശേരിയിൽനിന്ന് കുമരകത്തേക്കുള്ള യാത്രയിലായിരുന്നു. ദേശീയപാതയിൽ തുറവൂർ ഭാഗത്ത് എത്താറായപ്പോൾ വാഷ് റൂമിൽ പോകണമെന്ന് അദ്വാനി ആവശ്യപ്പെട്ടതനുസരിച്ച് സുരക്ഷ ഉദ്യോഗസ്ഥർ ചേർത്തല ഡിവൈ.എസ്.പിയെ വിവരം അറിയിക്കുകയും യാത്രക്കിടയിലെ സേഫ് സ്റ്റേഷനായി തീരുമാനിച്ച കുത്തിയതോട് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നെന്ന് ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീക്ക് പറഞ്ഞു.
എന്നാൽ, അതിസുരക്ഷയുള്ള ദേശീയ നേതാവിന് മതിയായ സംരക്ഷണം നൽകാതെ സി.പി.എം പ്രതിഷേധ പ്രകടനത്തിെൻറ പേരുപറഞ്ഞ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ഫലത്തിൽ തടഞ്ഞുവെക്കുകയായിരുന്നെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. സോമൻ ആരോപിച്ചു. 20 മിനിറ്റാണ് അദ്വാനി പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞത്. അദ്വാനിയുടെ സന്ദർശനം മുൻകൂട്ടി പൊലീസിനെ അറിയിച്ചതാണ്.
ഡൽഹിയിലെ സംഭവവുമായി ബന്ധപ്പെട്ട് കർശന സുരക്ഷ ഒരുക്കാൻ പൊലീസ് നടപടി സ്വീകരിക്കേണ്ടതായിരുന്നു. എന്നാൽ, ചേർത്തലയിൽ ഏതാനും സി.പി.എം പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിെൻറ പേരിൽ അദ്വാനിയെ സ്റ്റേഷനിൽ ഇരുത്തി അപമാനിക്കുകയായിരുെന്നന്ന് സോമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.