തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി ജില്ല അധ്യക്ഷൻ വി.വി. രാജേഷ്. അഴിമതി നടത്താൻ വേണ്ടിയാണ് സി.പി.എം അഹങ്കാരിയെ മേയറാക്കിയതെന്നും രാജേഷ് ആരോപിച്ചു.
ഈ പ്രവഞ്ചത്തിലുള്ള സകലചരാചരങ്ങളും തന്‍റെ കാൽകീഴിലാണെന്ന് ധരിക്കുന്ന വിഡ്ഢിയായ ഒരു പെണ്‍കുട്ടിയെ ചുമക്കേണ്ട ഗതികേടിലാണ് തിരുവനന്തപുരം കോര്‍പറേഷനെന്ന യാഥാർഥ്യം മനസിലാക്കണം.
മാലിന്യം വിൽക്കുന്നതിലും കൊതുകിനെ പിടിക്കുന്നതിലും തെരുവുനായ പ്രസവിച്ചാലും കുടിവെള്ള പ്രശ്നത്തിലും അഴിമതി കാണിക്കാൻ വേണ്ടിയാണ് ഒരു അഹങ്കാരിയെ മേയറാക്കിയത്. ഇക്കാര്യത്തിൽ മാർക്സിസ്റ്റ് പാർട്ടി മറുപടി പറയണമെന്നും വി.വി. രാജേഷ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം കോർപറേഷൻ മേയറുടെ ധിക്കാരത്തിനും ഭരണസ്തംഭനത്തിനുമെതിരെ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യവെയാണ് വി.വി. രാജേഷിന്‍റെ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.