തിരുവനന്തപുരം: ലോ അക്കാദമിയിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിൽ സംഘർഷം. സംഘർഷം നിയന്ത്രിക്കാൻ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് പി.പി വാവക്ക് ഗ്രനേഡ് പ്രയോഗത്തിൽ ഗുരുതര പരിേക്കറ്റു. നിരവധി പേർക്ക് നിസാര പരിക്കുണ്ട്.
250ഓളം ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ അമ്പലമുക്കില്‍ നിന്ന് തുടങ്ങിയ പ്രകടനം ലോ അക്കാദമിക്ക് സമീപം പേരൂര്‍ക്കട ജംഗ്ഷനില്‍ അക്രമാസക്തമാവുകയായിരുന്നു.
പേരൂര്‍ക്കടയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ പൊലീസിനു നേരെ കല്ലെറിയുകയായിരുന്നു. വട്ടിയൂര്‍ക്കാവ്, ഇന്ദിരാ നഗര്‍ റോഡുകളില്‍ നിന്നും സമരപ്പന്തലിന് സമീപത്തു നിന്നും പൊലീസിനു നേരെ ആസൂത്രിത ആക്രമണമുണ്ടായി.തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയും ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും ചെയ്തു. പൊലീസിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ കല്ലും വടിയുമുപയോഗിച്ച് തിരിച്ചാക്രമിക്കുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചത്.
സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍വര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.