കെ.വി തോമസിനെ ബി.ജെ.പിയിലെത്തിക്കാൻ നീക്കം

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട കെ.വി തോമസുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം ബന്ധപ്പെട്ട ു. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിൽ പോയ മുൻ വക്താവ് ടോം വടക്കന്‍റെ നേതൃത്വത്തിലാണ് ബന്ധപ്പെട്ടത്.

ബി.ജെ.പി കേന്ദ്ര നേതാക്കൾ കെ.വി തോമസുമായി ടെലിഫോണിൽ സംസാരിച്ചു. എറണാകുളം സീറ്റിൽ പാർട്ടി സ്ഥാനാർഥിയാക്കാനാണ് ബി.ജെ.പി നീക്കം. എന്നാൽ, അനുകൂല നിലപാടല്ല തോമസ് സ്വീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, കെ.വി തോമസിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന നേതൃത്വം രംഗത്തെത്തി. ബി.ജെ.പി പുതിയ നേതാക്കളെ വിശാല മനസോടെ സ്വീകരിക്കുന്ന പാർട്ടിയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - BJP Plan to Catch KV Thomas -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.