തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ നിന്നും ബി.ജെ.പി നേതാക്കള്‍ ഇറങ്ങിപ്പോയി. എല്‍.ഡി.എഫും യു.ഡി.എഫും അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹിയിലേക്ക് പോകുന്ന സര്‍വ്വകക്ഷി പ്രതിനിധി സംഘത്തില്‍ ബി.ജെ.പി പ്രതിനിധി ഉണ്ടാകില്ളെന്നും കുമ്മനം വ്യക്തമാക്കി.
ഇടതുമുന്നണിയും യു.ഡി.എഫും കള്ളപ്പണക്കാര്‍ക്കൊപ്പമാണ്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ ഇടപാടുകള്‍ സുതാര്യമാക്കണം. സഹകരണ ബാങ്കുകള്‍ ആര്‍.ബി.ഐ മാനദണ്ഡങ്ങള്‍ പാലിക്കണം. കള്ളപ്പണ മുന്നണികള്‍ക്കെതിരെ ബി.ജെ.പി നവംബര്‍ 28ന് ജനകീയ സദസ് സംഘടിപ്പിക്കുമെന്നും കുമ്മനം രാജശേഖരന്‍ അറിയിച്ചു.
നേരത്തെ നടന്ന യു.ഡി.എഫ് യോഗത്തില്‍ സഹകരണ പ്രതിസന്ധി ചറച്ച ചെയ്യാന്‍ കേന്ദ്രത്തിലേക്ക് സംഘത്തെ അയക്കാന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ സംയുക്ത സമരത്തിന്‍്റെ കാര്യത്തില്‍ യു.ഡി.എഫില്‍ വ്യത്യസ്ത അഭിപ്രായമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.