പന്തളം: രാജ്യത്തിന്റെ ഫെഡറലിസം സംരക്ഷിക്കാൻ ബി.ജെ.പിയെ ഭരണത്തിൽ നിന്നും ഒഴിവാക്കാൻ ജനങ്ങൾ ഒന്നിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. രാജ്യം പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഫാഷിസത്തിന്റെ മറ്റൊരു പതിപ്പാണ് രാജ്യത്ത് നടമാടുന്നത്. ഭരണഘടനയെ പോലും വെല്ലുവിളിക്കുന്ന നടപടികൾ രാജ്യത്ത് നടക്കുന്നു. പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ടി.എം തോമസ് ഐസക്കിന്റെ തട്ട പടിഞ്ഞാറ് മേഖല ഇലക്ഷൻ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേഖലാ ഇലക്ഷൻ കമ്മറ്റി പ്രസിഡന്റ് ശ്യാം പെരുമ്പുളിക്കൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സാം ഡാനിയൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ്,സി.പി.ഐ മണ്ഡലം സെക്രട്ടറി ജി .ബൈജു, കെ. രാകേഷ് , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എം മധു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ, ശ്രീവിദ്യ, രേഖ അനിൽ, പ്രിയ ജ്യോതികുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.