കൊച്ചി: ഏപ്രിൽ രണ്ടിന് തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പൊതുപണിമുടക്കിൽ ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസ് പങ്കെടുക്കില്ല. പണിമുടക്കിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് സംഘടനയുടെ കേന്ദ്ര നേതൃത്വത്തിൽ നിന്ന് പ്രതികരണം ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് വിജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥിരം തൊഴിൽ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘടനകൾ ഏപ്രിൽ രണ്ടിന് 24 മണിക്കൂർ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തത്. ഏപ്രിൽ ഒന്നിന് അർധരാത്രി മുതൽ രണ്ടിന് അർധരാത്രി വരെയാണ് പണിമുടക്ക്.
സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, എസ്.ടി.യു തുടങ്ങിയ 16 തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് സംയുക്തസമിതി പണിമുടക്ക് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.