തൃശൂർ: ശബരിമലയിലെ യുവതി പ്രവേശനത്തിന് വേണ്ടിയുള്ള കള്ളച്ചൂതാണ് വനിതാമതിൽ എന്ന് തിരിച്ചറിയാതെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കെണിയിൽ വീണെന്ന് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണൻ. കെ. സുരേന്ദ്രനെ എത്രയും വേഗം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എം.ജി.എസ്. നാരായണൻ, ഡോ. കെ.എസ്. രാധാകൃഷ്ണൻ, പി. പരമേശ്വരൻ തുടങ്ങിയവർ ഒപ്പുവെച്ച പ്രസ്താവനയുണ്ടെന്ന് ഗോപാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എസ്. രമേശൻ നായർ, ഷാജി കൈലാസ്, വി.ആർ. സുധീഷ്, യു.കെ. കുമാരൻ, തായാട്ട് ബാലൻ, ആർ.കെ. ദാമോദരൻ തുടങ്ങിയവർ പുറപ്പെടുവിച്ച ആ പ്രസ്താവനയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ആചാര ലംഘനത്തിന് പൊലീസ് സഹായിക്കുന്നതും ശബരിമലയിലെത്തുന്ന ഭക്തരിൽ ആശങ്ക ഉണർത്തുന്നുവെന്ന് പറയുന്നതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.