ഗുരുവായൂര്‍: 2014ലും 2019ലും നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്ത മോദി, ഇപ്പോള്‍ രാമക്ഷേത്രത്തിന്റെ പേരുപറഞ്ഞാണ് വോട്ടു പിടിക്കാന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍. ടി.എന്‍. പ്രതാപന് എം.പിയുടെ സ്നേഹ സന്ദേശ യാത്ര ഗുരുവായൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുജറാത്തില്‍ സാമ്പത്തിക പുരോഗതിയുണ്ടാക്കിയെന്ന് അവകാശപ്പെട്ട് 2014ല്‍ അധികാരത്തിലെത്തിയ മോദി ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകര്‍ത്തു. പുല്‍വാമ സംഭവത്തിന്റെയും സര്‍ജിക്കല്‍ സ്ട്രൈക്കിന്റെയും എല്ലാം പേരിലാണ് 2019ല്‍ അധികാരത്തിലെത്തിയത്. രാമരാജ്യത്തിനായി ജീവിച്ച ഗാന്ധിയെ കൊന്ന ഗോദ്സെയെ ആരാധിക്കുന്നവര്‍ക്ക് രാമരാജ്യത്തെ കുറിച്ച് പറയാന്‍ എന്താണ് അവകാശമെന്നും തരൂര്‍ ചോദിച്ചു. പ്രതാപന് ദേശീയ പതാക കൈമാറി തരൂര്‍ ജാഥ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ അധ്യക്ഷത വഹിച്ചു. ഒ. അബ്ദു റഹ്മാന്‍കുട്ടി, ജോസഫ് ചാലിശ്ശേരി, സോയ ജോസഫ്, സുനില്‍ അന്തിക്കാട്, അനില്‍ അക്കര, ടി.വി. ചന്ദ്രമോഹന്, അനില്‍ അക്കര, സി.എ. ഗോപപ്രതാപന്, അരവിന്ദന് പല്ലത്ത്, ഒ.കെ.ആര്. മണികണ്ഠന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.