35 സീറ്റ് കിട്ടിയാൽ ബി.ജെ.പി കേരളം ഭരിക്കുമെന്ന് ആവർത്തിച്ച് കെ. സുരേന്ദ്രൻ

തൃശൂർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 35 സീ​റ്റ് കി​ട്ടി​യാ​ൽ കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കു​മെ​ന്ന വാ​ദം ആ​വ​ർ​ത്തി​ച്ച് ബി​.ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ഒരു സീറ്റുമില്ലാത്ത പുതുച്ചേരിയിൽ ബി.ജെ.പിക്ക് സർക്കാർ ഉണ്ടാക്കാൻ ആകുമെങ്കിൽ ഇവിടെയും അതിനാകുമെന്നും സുരേന്ദ്രൻ തൃശൂരിൽ മീഡിയ വണ്ണിനോട് പറഞ്ഞു.

'സർക്കാറുണ്ടാക്കാൻ ആവശ്യമായ സീറ്റ് ഞങ്ങൾക്ക് കിട്ടും. 35 സീറ്റു കിട്ടിയാലും ഞങ്ങൾ ഗവൺമെന്റുണ്ടാക്കും. അതിൽ ഒരു സംശയവുമില്ല. ത്രിപുരയെ കുറിച്ച് എന്താണ് പറഞ്ഞത്. പുതുച്ചേരിയിൽ ഞങ്ങൾക്ക് ഒരു സീറ്റുമില്ലല്ലോ. അവിടെ ഞങ്ങൾക്ക് ഗവൺമെന്റുണ്ടാക്കാൻ കഴിയുമെങ്കിൽ കേരളത്തിലും ഉണ്ടാക്കും. എഴുപത് ഞങ്ങൾക്ക് വേണ്ട. ഞങ്ങളെ സംബന്ധിച്ച് 30-35 സീറ്റുണ്ടെങ്കിൽ ഗവൺമെന്റുണ്ടാക്കും' -സുരേന്ദ്രൻ പറഞ്ഞു.

സ്ഥാനാർത്ഥി പട്ടിക രണ്ടു ദിവസത്തിനകം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ' പട്ടിക വൈകിയിട്ടില്ല. നാമനിർദേശ പത്രിക കൊടുക്കാനുള്ള സമയമാകുമ്പോഴേക്കും പട്ടിക പുറത്തു വരും. സ്ഥാനാർത്ഥി പട്ടിക ഒന്നോ രണ്ടോ ദിവസത്തിനകം വരും. സർപ്രൈസ് സ്ഥാനാർഥികളുണ്ടാകും. പട്ടിക തയ്യാറാക്കിയിട്ടുണ്ട് കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി അനുമതി വാങ്ങേണ്ട സാങ്കേതിക തടസ്സം മാത്രമേയുള്ളൂ' - സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

നേ​മ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി വ​രു​ന്ന​ത് അ​ദ്ദേ​ഹം സ്വാ​ഗ​തം ചെ​യ്തു. നേ​മ​ത്ത് ആ​ര് വി​ചാ​രി​ച്ചാ​ലും പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​കി​ല്ല. നേ​മം ബി​ജെ​പി​യു​ടെ ഉ​റ​ച്ച കോ​ട്ട​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ അ​വ​കാ​ശ​പ്പെ​ട്ടു.ഉ​മ്മ​ൻ​ചാ​ണ്ടി​യെ പോ​ലു​ള്ള ക​രു​ത്ത​രാ​യ സ്ഥാ​നാ​ർ​ഥി​ക​ൾ വ​ന്നോ​ട്ടെ​യെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. നേ​മ​ത്ത് ബി.​ജെ​.പി​യും സി.​പി​.എ​മ്മും ത​മ്മി​ലാ​ണ് മ​ത്സ​രം.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​ത്സ​രി​ക്കു​ന്ന ധ​ർ​മ്മ​ട​ത്ത് ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തും. ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഇ​പ്പോ​ഴ​ത്തെ മ​ണ്ഡ​ല​മാ​യ പു​തു​പ്പ​ള്ളി​യി​ലും ചെ​ന്നി​ത്ത​ല​യു​ടെ മ​ണ്ഡ​ല​മാ​യ ഹ​രി​പ്പാ​ടും ശ​ക്ത​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ടാ​കു​മെ​ന്നും സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു. 

Tags:    
News Summary - BJP will rule Kerala if it gets 35 seats. K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.