കൊച്ചിയിൽ നടന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ബിജെപി നേതാക്കളുമായി സംസാരിക്കുന്നു

കേരളത്തിൽ അഞ്ച് സീറ്റെങ്കിലും ബിജെപി നേടുമെന്ന് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അഞ്ച് സീറ്റെങ്കിലും നേടുമെന്ന് സംസ്ഥാന ഘടകത്തിന്റെ പ്രവർത്തനത്തിൽ പ്രതീക്ഷയുണ്ടെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു. ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണി പിരിച്ചുവിടുന്നതാണ് നല്ലത്. യുഡിഎഫും എൽഡിഎഫും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ബിജെപി മാത്രമാണ് പ്രതിപക്ഷ ശബ്ദമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ പറഞ്ഞു.

രാജ്യത്തുടനീളം യു.ഡി.എഫും എൽ.ഡി.എഫും സഖ്യകക്ഷികളാണ്. ബി.ജെ.പിയെ അപകീർത്തിപ്പെടുത്താൻ അവർ ഗൂഢാലോചന നടത്തുകയാണ്. കൊച്ചിയിൽ നടന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ ആരോപണങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു.

രാഷ്ട്രീയ, മത, പ്രാദേശിക വിവേചനമില്ലാതെ മോദി സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമ്പോൾ കേരളത്തിലെ എൽഡിഎഫ് സർക്കാർ രാഷ്ട്രീയം നോക്കിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം കുറപ്പെടുത്തി. ഇടതുപക്ഷ തൊഴിലാളി സംഘടനകളും ഇടതുപക്ഷ രാഷ്ട്രീയക്കാരും വികസനത്തിന് എതിരാണ്. എല്ലാ സംസ്ഥാനങ്ങളും വികസനത്തിൽ മുന്നേറുമ്പോൾ കേരളം ഓരോ ദിവസവും പിന്നോട്ട് പോവുകയാണെന്ന് ജാവദേക്കർ പറഞ്ഞു.

Tags:    
News Summary - BJP will win at least 5 seats in Kerala, claims former Union Minister Prakash Javadekar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.