ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധിവന്നാലും നേമത്ത്​ ബി.ജെ.പി ജയിക്കും -കെ. സുരേന്ദ്രൻ

കോന്നി: ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കുന്നെങ്കിൽ ബി.ജെ.പി സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ. ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി വന്നാലും ബി.ജെ.പിയുടെ ഉരുക്കുകോട്ടയായ നേമത്ത് ഒന്നും സംഭവിക്കില്ല. കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം വർധിക്കും. ക്രൈസ്തവ സഭകളിൽ മോദി സർക്കാറിനു വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. കോന്നി ബി.ജെ.പിയുടെ പ്രതീക്ഷ മണ്ഡലമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

അതേ സമയം പുതുപ്പള്ളി വിട്ട് എവിടെയും മത്സരിക്കുന്നില്ലെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. വാർത്താക്കുറിപ്പിലൂടെയാണ് നേമത്ത് മത്സരിക്കുന്നുവെന്ന വാര്‍ത്ത ഉമ്മൻചാണ്ടി നിഷേധിച്ചത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണം. മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍റ് ആണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.