കണ്ണൂർ: തലശ്ശേരി ഫസൽ വധക്കേസിന് പിന്നിൽ ആർ.എസ്.എസിെൻറ പങ്ക് സംബന്ധിച്ച് തെളിവുകൾ കോടതിയിൽ സമർപ്പിച്ചു. വീഡിയോ ഒാഡിയോ തെളിവുകളാണ് സമർപ്പിച്ചിരിക്കുന്നത്. ഫസലിെൻറ സഹോദരൻ സത്താറാണ് സി.ബി.െഎ കോടതിയിൽ ഇവ സമർപ്പിച്ചിരിക്കുന്നത്.
ആർ.എസ്.എസിെൻറ കൊടിയും ബോർഡും നശിപ്പിച്ചതിന് താനടക്കമുള്ള നാല് പേർ ചേർന്ന് ഫസലിനെ വധിക്കുകയായിരുന്നുവെന്ന ആർ.എസ്.എസ് പ്രവർത്തകൻ സുബീഷിെൻറ കുറ്റസമ്മത മൊഴി നേരത്തെ തന്നെ പൊലീസിന് ലഭിച്ചിരുന്നു. സി.പി.എം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി പടുവിലായി കുഴിച്ചാല്‍ മോഹനന്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായപ്പോഴാണ് സുബീഷ് കുറ്റസമ്മത മൊഴി പൊലീസിന് നൽകിയത്.
2006 ഒക്ടോബര്‍ 22ന് വീടിന്‍െറ പരിസരത്തുവെച്ചാണ് എൻ.ഡി.എഫ് പ്രവർത്തകനായ ഫസല്‍ കൊല്ലപ്പെട്ടത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനും ഏരിയ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനും തലശ്ശേരി ഫസൽ വധക്കേസിൽ പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.