കൊല്ലപ്പെട്ട മണിലാൽ    

സി.പി.എം പ്രവർത്തക​െൻറ കൊലപാതകം: പ്രതി റിമാൻഡിൽ

കുണ്ടറ: മൺറോതുരുത്തിൽ സി.പി.എം പ്രവർത്തകനെ കുത്തിക്കൊന്ന കേസിൽ പ്രതിയായ ബി.ജെ.പി പ്രവർത്തകനെ റിമാൻഡ് ചെയ്തു. മൺറോതുരുത്ത് വില്ലിമംഗലം തുപ്പാശേരിൽ അശോകൻ (56) ആണ് റിമാൻഡിലായത്.

സി.പി.എം പ്രവർത്തകനായ വില്ലിമംഗലം നിധിപാലസിൽ മണിലാലാണ് കൊല്ലപ്പെട്ടത്​. കൊലക്കുപിന്നിൽ രാഷ്​ട്രീയമില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇത് വിശദമായി പരിശോധിക്കുമെന്ന് റൂറൽ എസ്​.പി ആർ. ഇളങ്കോവൻ പറഞ്ഞു.

എന്നാൽ, കൊലപാതകത്തിന് പിന്നിൽ രാഷ്​ട്രീയ വൈരാഗ്യമാണെന്ന് കൊല്ലപ്പെട്ട മണിലാലിെൻറ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും ഇത്​ ബി.ജെ.പി നടത്തിയ കൊലപാതകമാണെന്ന് അഭിപ്രായപ്പെട്ടു.



Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.