തലശ്ശേരി: ബി.ജെ.പി പ്രവർത്തകനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക ളായ അഞ്ച് സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം തടവും ലക്ഷം രൂപവീതം പിഴയും. തലശ്ശേരി തിരുവങ്ങാട് ഇല്ലത്ത് താഴയിലെ സൗപർണികയിൽ കെ.വി. സുരേന്ദ്രനെ (64) കൊലപ്പെടുത്തിയ കേസി ലാണ് വിധി.
ഒന്ന്, മൂന്ന് നാല്, അഞ്ച്, ആറ് പ്രതികളായ തിരുവങ്ങാട് ഇല്ലത്ത്താഴ പി.പി. അനന്തൻ റോഡിലെ മാറോളി ഹൗസിൽ എം. അഖിലേഷ് എന്ന അഖിൽ (35), മാണിക്കോത്ത് ഹൗസിൽ എം. ബിജേഷ് എന്ന മൻഷിക്കുട്ടൻ (35), മുണ്ടോത്തുംകണ്ടി ഹൗസിൽ എം. കലേഷ് (39), ഉൗരാേങ്കാട്ട് മീത്തൽ ഹൗസിൽ പി.കെ. ഷൈജേഷ് (31), വാഴയിൽ ഹൗസിൽ കെ.സി. വിനീഷ് (30) എന്നിവരെയാണ് തലശ്ശേരി മൂന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്. രണ്ട് പ്രതികളെ വെറുതെ വിട്ടു.
അഞ്ച് പ്രതികൾക്കും െഎ.പി.സി 450ാം വകുപ്പ് പ്രകാരം അഞ്ചുവർഷം കഠിനതടവും 10,000 രൂപ പിഴയും 341 ാം വകുപ്പ് പ്രകാരം മൂന്നുമാസം തടവുമുണ്ട്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം തടവ്.
ഒന്നും മൂന്നും പ്രതികൾക്ക് െഎ.പി.സി 148 ാം വകുപ്പുപ്രകാരം ആറുമാസം തടവ്. നാല് മുതൽ ആറ് വരെ പ്രതികൾക്ക് െഎ.പി.സി 147ാം വകുപ്പ് പ്രകാരം മൂന്നുമാസം തടവുമുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. രണ്ടാം പ്രതി നിടിയൻകുനിയിൽ ഹൗസിൽ കെ. വിജേഷ് (39), ഏഴാം പ്രതി ഉൗരാേങ്കാട്ട് ചാലിൽ ഹൗസിൽ ഷബിൻ (33) എന്നിവരെയാണ് കോടതി വിട്ടയച്ചത്.
2008 മാർച്ച് ഏഴിന് രാത്രി എട്ടിനാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ടി.വി കണ്ടുകൊണ്ടിരുന്ന സുരേന്ദ്രനെ മാരകായുധങ്ങളുമായെത്തിയ പ്രതികൾ അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
പ്രോസിക്യൂഷനുവേണ്ടി ഡിസ്ട്രിക്ട് ഗവ. പ്ലീഡർ ബി.പി. ശശീന്ദ്രൻ, അഡീഷനൽ ഗവ. പ്ലീഡർ വി.ജെ. മാത്യു, പി. പ്രേമരാജൻ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.