മുഖ്യമന്ത്രിക്കു നേരെ കരി​ങ്കൊടി; കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകർ കസ്റ്റഡിയിൽ

കോഴിക്കോട്: മുഖ്യമന്ത്രിക്കു നേരെ കരി​ങ്കൊടി കാണിച്ച കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് വെസ്റ്റ് ഹില്ലിലാണ് കരി​ങ്കൊടി പ്രയോഗിച്ചത്. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ​വിദ്യാർഥി യൂണിയനുകൾ നടത്തിവരുന്ന പ്രതിഷേധത്തിന്റെ തുടർച്ചയായാണ് കരി​ങ്കൊടി പ്രതിഷേധം.

കോഴിക്കോട് എൻ.ജി.ഒ യൂണിയൻ സമ്മേളനത്തിനെത്തിയതാണ് മുഖ്യമന്ത്രി. ജില്ലയിൽ പലയിടത്തും ​പ്രതിഷേധക്കാർ കാത്തുനിന്നിരുന്നതായാണ് റിപ്പോർട്ട്. സീറ്റുക്ഷാമത്തിൽ സർക്കാറിനെതിരെ പ്രതിഷേധം തെരുവിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ സൂചനയാണിത്. 


Tags:    
News Summary - Black flag against Chief Minister; KSU, MSF workers in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.