കൊടുങ്ങല്ലൂർ: കണ്ണൂർ തലശ്ശേരി സ്വദേശിയായ യുവാവിനെ വിളിച്ചുവരുത്തി സ്ത്രീകളോടൊപ്പം ചിത്രങ്ങളെടുത്ത് പണം തട്ടിയ കേസിലെ പ്രധാന പ്രതികൾ പിടിയിൽ. വയനാട് വൈത്തിരി മേപ്പാടിയിൽ താമസിക്കുന്ന മലപ്പുറം പള്ളിത്തൊടി നസീമ (റാണി നസീമ-30), ഇവരുടെ മൂന്നാം ഭർത്താവ് ചാവക്കാട് ബ്ലാങ്ങാട് തറപറമ്പിൽ അക്ബർ ഷാ (33) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കർണാടകയിലേക്ക് രക്ഷപ്പെടുന്നതിനിടെ ഗൂഡല്ലൂരിൽ കാർ തടഞ്ഞാണ് ഇവരെ പിടികൂടിയത്. കേസിൽ നാലുപേരെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ 15ന് കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലായിരുന്നു സംഭവം. രണ്ടു യുവതികളടക്കം ആറംഗ സംഘം യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി യുവതികളോടൊപ്പം ചിത്രമെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവശേഷം രണ്ടായി പിരിഞ്ഞ സംഘം തൃശൂരിലും വയനാട്ടിലുമായി ഒളിവിൽ കഴിയുകയായിരുന്നു. സർക്കാർ സർവിസിൽ ജീവനക്കാരനായ 32കാരനാണ് സംഘത്തിെൻറ കെണിയിൽപ്പെട്ടത്.
നാലു വർഷം ഖത്തറിലും ബഹ്റൈനിലും ജോലി ചെയ്ത നസീമ ഒരു വർഷം മുമ്പ് ഖത്തറിൽ വെച്ച് പരിചയപ്പെട്ടയാളാണ് അക്ബർ ഷാ. അവിടെ നസീമ അനാശാസ്യത്തിന് പിടിയിലായപ്പോൾ ജയിലിൽനിന്ന് ഇറക്കിയത് ഇയാളാണ്. ഖത്തറിൽ ആജീവനാന്ത വിലക്കിലായ നസീമ പിന്നീട് ബഹ്റൈനിൽ ജോലി നേടി. ഒരു മാസം മുമ്പ് ഇരുവരും നാട്ടിലെത്തി കൊടുങ്ങല്ലൂരിൽ ഫ്ലാറ്റെടുത്ത് താമസിച്ചുവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.