തിരൂരിൽ 40 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

മലപ്പുറം: തിരൂരിൽ 40 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ഇതിൽ 34 ലക്ഷം രൂപ പുതിയ രണ്ടായിരം രൂപ നോട്ടുകളാണ്. സംഭവവുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് സ്വദേശി ഷൗക്കത്തലിയെ (43) പൊലീസ്​ അറസ്​റ്റു ചെയ്​തു.

മൂന്നു ലക്ഷം രൂപയുടെ കുഴൽപ്പണവുമായി തിരൂർ ബസ് സ്റ്റാൻഡിൽ വച്ച് ഷൗക്കത്തലി പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്​തതോടെയാണ്​ കുഴൽപ്പണസംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. ഷൗക്കത്തലിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മേലാറ്റൂരിലെ കുഴൽപ്പണ ഇടപാടുകാരൻ ഷാനിഫി​​െൻറ  വീട്ടിൽ നടത്തിയ പരിശോധനയിലാണ് ബാക്കി പണം കണ്ടെത്തിയത്. പണം വീടിനുളളിലെ കിടപ്പുമുറിയിൽ കിടക്കയുടെ ചുവട്ടിൽ നിരത്തി വച്ച നിലയിലായിരുന്നു.  പൊലീസിന്റെ സാന്നിധ്യമറിഞ്ഞ് ഇയാൾ രക്ഷപ്പെട്ടു.

കുഴൽപ്പണത്തിനൊപ്പം കളളനോട്ടു കലർത്തി വിതരണം ചെയ്ത കേസിൽ റിമാന്‍ഡിലായ ഷൗക്കത്തലി കഴിഞ്ഞ ദിവസമാണ് പുറത്ത് ഇറങ്ങിയത്. പ്രധാനപ്രതി ഷാനിഫിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - black money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.