പത്തനംതിട്ട: ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ നിറസാന്നിധ്യമായിരുന്ന ആലകൾ പുതുതലമുറക്ക് കൗതുകക്കാഴ്ച.ചുട്ടുപഴുത്ത ഇരുമ്പിൽ കൂടംപതിക്കുന്ന ശബ്ദം ഇന്ന് നാട്ടിൻപുറങ്ങളിൽ വിരളമാണ്. നാടിെൻറ പൈതൃക സ്വത്താകേണ്ട ആലകൾ നിലനിർത്താൻ ഒരു നടപടിയും ഉണ്ടാകാറില്ല. പുതുതലമുറയിൽപെട്ട ആരും ഈ പണി ഏറ്റെടുക്കാനും തയാറല്ല. എന്നാൽ, ഇന്നും ളാക്കൂരിൽ ഒരു ആല സംരക്ഷിക്കപ്പെടുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്.
ളാക്കൂർ അത്തിക്കാലാപ്പടി പാലയ്ക്കൽ വീട്ടിൽ ഗോപിനാഥൻ ആചാരി തെൻറ ആലയെ പൊന്നുപോലെയാണ് പരിചരിക്കുന്നത്. കൂന്താലി, മൺവെട്ടി, ടാപ്പിങ് കത്തി എന്നിവക്ക് മൂർച്ചകൂട്ടാനും വായ്ത്തല അടിക്കാനും കറിക്കത്തി നിർമിക്കാനുമൊക്കെ ആളുകൾ ഇപ്പോഴും ഗോപിനാഥൻ ആചാരിയെ തേടിയെത്താറുണ്ട്. ഈടുള്ള ആയുധങ്ങൾ ഗാരൻറിയോടെയാണ് ഇദ്ദേഹം പണിത് നൽകുന്നതെന്ന പ്രത്യേകതയുണ്ട്.
പ്രായവും രോഗവുമുെണ്ടങ്കിലും പണിയാൻ ആയുധങ്ങളുമായി എത്തുന്നവരെ ഇദ്ദേഹം നിരാശരായി മടക്കി അയക്കാറില്ല. കുലത്തൊഴിൽ അതിെൻറ എല്ലാ രീതികളും ചിട്ടകളും പാലിച്ച് ഇപ്പോഴും തുടരുന്നു. ആലയിൽ ഉപയോഗിക്കുന്ന കരിവില ഉയർന്നത് വലിയ തിരിച്ചടിയാണ്. തമിഴ്നാട്ടിൽനിന്ന് എത്തിക്കുന്ന മുള്ളൻകരിയാണ് കൂടുതലായും കടകളിൽ ലഭിക്കുന്നത്. കരിയുടെ കൂടെ ചിരട്ടക്കരി ഉപയോഗിച്ചാണ് കനലിലിട്ട് ചൂടാക്കുന്നത്. ഒരുചാക്ക് കരി വേണമെങ്കിൽ 2000 രൂപ നൽകണം.
പാട്ടക്കാെണങ്കിൽ 280-300 രൂപയാണ്. പത്തനംതിട്ട, പറക്കോട് ഭാഗങ്ങളിൽനിന്നാണ് കരി വാങ്ങുന്നത്. ആലയിൽ ഗോപിനാഥനെ സഹായിക്കാൻ ഭാര്യ മീനാക്ഷി ഗോപിനാഥനുമുണ്ട്. മൂന്ന് പെൺമക്കളെ വിവാഹം കഴിച്ചയച്ചു. വിശ്വകർമ പ്രമാടം ശാഖ പ്രസിഡൻറ് കൂടിയാണ് ഗോപിനാഥൻ ആചാരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.