കോഴിക്കോട്: അത്യപൂർവ രക്തഗ്രൂപ്പിൽപെട്ട യുവതിക്ക് ചെെന്നെയിൽനിന്ന് രക്തദാനം നടത്തിയയാൾ വീണ്ടും ആവശ്യം വന്നപ്പോൾ കോഴിക്കോേട്ടക്ക് പറന്നെത്തി. നാലു വർഷം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവശസ്ത്രക്രിയക്കെത്തിയ ചീക്കിലോട്ടെ ബെസിയെന്ന 28കാരിക്ക് രക്തം നൽകാനായി പലരുടെയും രക്തഗ്രൂപ്പുമായി ക്രോസ് മാച്ചിങ് നടത്തിയ ആശുപത്രി അധികൃതർ കുഴങ്ങി. ആരുമായും േയാജിക്കാത്തതായിരുന്നു പ്രതിസന്ധി. യുവതിയുടെ രക്തം വീണ്ടും പരിശോധിച്ച അവർ കണ്ടെത്തിയത് രക്തഗ്രൂപ് ഒ നെഗറ്റിവ് അല്ല, ബോംബെ ഒ നെഗറ്റിവ് ആണെന്നായിരുന്നു. ലോകത്തുതന്നെ അപൂർവങ്ങളിൽ അപൂർവമായ ഈ രക്തഗ്രൂപ് ഉള്ള മറ്റൊരാളെത്തേടിയുള്ള അലച്ചിലായിരുന്നു പിന്നീട് ബന്ധുക്കൾക്ക്.
ചാനലുകളിൽ വരെ വാർത്ത നൽകിയിട്ടും കേരളത്തിൽ ഒരാൾക്കും ഈ ഗ്രൂപ്പുള്ളതായി വിവരം കിട്ടിയില്ല. ഒടുവിൽ ഇൻറർനെറ്റിൽ പരതി ബംഗളൂരുവിലെ സങ്കൽപ് ഫൗണ്ടേഷൻ എന്ന എൻ.ജി.ഒ വഴി ചെന്നൈയിലെ ഈ രക്തഗ്രൂപ്പിനുടമയായ കെ. ജയകാന്തനെ ബന്ധപ്പെടുകയായിരുന്നു. യുവതിയുടെ ബന്ധുക്കൾ ചെന്നൈയിലെത്തി ഇദ്ദേഹത്തിെൻറ രക്തവുമായി തിരിച്ച് കോഴിക്കോേട്ടക്ക് പറന്നെത്തിയേതാടെയാണ് ആശങ്കക്ക് വിരാമമിട്ട് ബെസിയുടെ ശസ്ത്രക്രിയ കഴിഞ്ഞതും കുഞ്ഞു പിറന്നതും. വർഷങ്ങളുടെ ഇടവേളക്കുശേഷം ഇതിെൻറ തുടർച്ചയായ രക്തദാനത്തിനാണ് ശനിയാഴ്ച മെഡിക്കൽ കോളജ് സാക്ഷ്യം വഹിച്ചത്. ഇത്തവണ മെഡിക്കൽ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവശസ്ത്രക്രിയക്കായി കാത്തുകിടക്കുന്ന ബെസിക്ക് രക്തം നൽകാനായി ജയകാന്തൻ ചെന്നൈയിൽനിന്ന് എത്തുകയായിരുന്നു. സിരകളിലൂടെ അത്യപൂർവ രക്തമൊഴുകുന്ന രണ്ടു പേരുടെ കൂടിക്കാഴ്ചയായിരുന്നു ആശുപത്രിയിൽ നടന്നത്.
ചെന്നൈയിൽ എസ്.ബി.ഐ ജനറൽ ഇൻഷുറൻസിലെ ഉദ്യോഗസ്ഥനായ ജയകാന്തൻ 2002 മുതൽ രക്തദാന രംഗത്തുണ്ട്. സങ്കൽപ് ഫൗണ്ടേഷനുമായി യോജിച്ചാണ് പ്രവർത്തനം. ഹൈദരാബാദിൽ ഹൃദയശസ്ത്രക്രിയ കാത്തിരിക്കുന്ന പത്തു വയസ്സുള്ള പെൺകുട്ടിക്കും ശ്രീലങ്കയിൽ നിന്നുള്ള അർബുദബാധിതയായ കന്യാസ്ത്രീക്കുമുൾപ്പടെ പത്തിലേറെ പേർക്ക് ഇതിനകം രക്തം നൽകി. റിയാദിൽ ജോലിചെയ്യുന്ന ചീക്കിലോട് പൊയിൽപടിക്കൽ റിയാസിെൻറ ഭാര്യ ബെസിക്ക് രക്തം നൽകിയതു മുതൽ അവരുടെ കുടുംബവുമായി അടുത്ത ബന്ധമാണ് ഈ 39കാരനുള്ളത്.
1952ൽ ബോംെബയിലെ ഡോ. ഭെൻഡേ ആണ് അപൂർവമായ ഇൗ രക്തഗ്രൂപ് കണ്ടെത്തിയത്. അതിനാലാണ് ബോംബെ എന്ന പേരുവന്നത്. രക്തഗ്രൂപ്പുകളിലെ അടിസ്ഥാന ഘടകമായ എ, ബി, എച്ച് ആൻറിജനുകൾ ഉണ്ടാവില്ലെന്നതാണ് ഇൗ ഗ്രൂപ്പിെൻറ പ്രത്യേകത. എന്നാൽ, മൂന്ന് ആൻറിബോഡികളും ഉണ്ടാവും. ഇന്ത്യൻ ജനസംഖ്യയുടെ 0.01 ശതമാനം മാത്രമാണ് ബോംബെ രക്തം ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.