കേണിച്ചിറ: കല്യാണ ആഘോഷങ്ങൾക്കിടയിൽ രക്തദാനച്ചടങ്ങ് സംഘടിപ്പിച്ച് കേണിച്ചിറ പടിഞ്ഞാറേതിൽ പി.എസ്. അനൂപ് വ്യത്യസ്തനായി. ഞായറാഴ്ചയായിരുന്നു അനൂപിെൻറയും പുൽപള്ളി ശശിമല വട്ടപ്പാറക്കൽ വി.എസ്. ആതിരയുടെയും വിവാഹം. കല്യാണം കൂടാനെത്തിയ ഒട്ടുമിക്ക ആളുകളും രക്തം ദാനംചെയ്തു.
രാവിലെ 11നും 11.45നും ഇടയിൽ പുൽപള്ളി വധുഗൃഹത്തിലായിരുന്നു താലികെട്ട്. തുടർന്ന് ഒരു മണിയോടെ വധൂവരന്മാർ നെല്ലിക്കരയിലെ വീട്ടിലെത്തി. ചെറിയ സദ്യക്കു ശേഷമാണ് വീട്ടുമുറ്റത്തെ പന്തലിൽ രക്തദാനച്ചടങ്ങ് നടന്നത്. ആദ്യം വധൂവരന്മാർ. പിന്നെ കല്യാണം കൂടാനെത്തിയവരും രക്തം ദാനംചെയ്തു.
120 ഓളം പേരാണ് രക്തം കൊടുത്തത്. ഇതിൽ പകുതിയോളം പേർ സ്ത്രീകളായിരുന്നു. കല്യാണ ആഘോഷം വേറിട്ടതാക്കുന്നതോടൊപ്പം സമൂഹത്തിന് എന്തെങ്കിലും നന്മചെയ്യുക എന്ന ചിന്തയാണ് രക്തദാനത്തിലേക്ക് അനൂപിനെ എത്തിച്ചത്. ഇക്കാര്യം വധുവിെൻറ വീട്ടുകാരെയും അറിയിച്ചു. അവർക്കും സമ്മതമായതോടെ കല്യാണ ദിവസത്തേക്ക് അതിനുള്ള ഒരുക്കങ്ങൾ നടത്തി. ക്ഷണക്കത്തിലും ഇക്കാര്യം സൂചിപ്പിച്ചു.
മാനന്തവാടി ജില്ല ആശുപത്രിയിലെ ബ്ലഡ് ഡോണേഴ്സ് ഫോറം പ്രവർത്തകരോടൊപ്പം നെല്ലിക്കരയിലെ അനൂപിെൻറ സുഹൃത്തുക്കളായ ‘പൗരസമിതി’ക്കാരും പരിപാടി വിജയിപ്പിക്കാൻ രംഗത്തിറങ്ങി.
ഗ്രാമവികസന വകുപ്പിൽ ലാസ്റ്റ് േഗ്രഡ് ജീവനക്കാരനാണ് അനൂപ്. ആതിര വനംവകുപ്പിൽ ഫീൽഡ് സ്റ്റാഫും. ഒരു വർഷം മുമ്പ് അനൂപിെൻറ സഹോദൻ ഷെറിെൻറ വിവാഹത്തിന് അതിഥികളായെത്തിയവർക്ക് 500ഓളം വൃക്ഷത്തൈ വിതരണം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.