തൃശൂര്‍: പാമ്പാടി നെഹ്റു കോളിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച ദുരൂഹത വീണ്ടും ബലപ്പെടുന്നു. കോളജില്‍ കോഴിക്കോട്ട് നിന്നുള്ള ഫോറന്‍സിക് സംഘം നടത്തിയ തെളിവെടുപ്പില്‍ വൈസ് പ്രിന്‍സിപ്പലിന്‍െറ മുറി, പി.ആര്‍.ഒയുടെ മുറി, ഹോസ്റ്റലിലെ ശുചിമുറി എന്നിവിടങ്ങളില്‍ നിന്നും രക്തക്കറ കണ്ടത്തെി. കണ്ടത്തെിയ രക്തക്കറ ജിഷ്ണുവിന്‍േറതാണോ എന്നത് ഫോറന്‍സിക് പരിശോധനക്ക് ശേഷമെ വ്യക്തമാകൂ. ഇതിന് സാമ്പിളുകള്‍ എറണാകുളത്തെ ഫോറന്‍സിക് ലാബിലേക്ക് അയക്കും.
ജിഷ്ണുവിന്‍െറ മൃതദേഹത്തില്‍ പലയിടത്തും മുറിവുകള്‍ ഉണ്ടായിരുന്നതാണ് മര്‍ദിക്കപ്പെട്ടുവെന്ന സംശയത്തിന് ഇടയാക്കിയത്. ജിഷ്ണുവിന്‍െറ കൈയിലും മുഖത്തും മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നു. രക്തക്കറ ജിഷ്ണുവിന്‍േറതാണെങ്കില്‍ കേസില്‍ അത് നിര്‍ണായക തെളിവാകുമെന്ന് അന്വേഷണസംഘം കരുതുന്നു. അതോടെ കേസ് കൂടുതല്‍ ശക്തമാകും. പ്രേരണാക്കുറ്റം കൊലക്കുറ്റത്തിലേക്കും വഴിമാറും.
കോപ്പിയടിച്ചെന്ന് ആരോപിച്ച് ജിഷ്ണുവിനെ പ്രിന്‍സിപ്പലിന്‍െറ ഓഫിസില്‍ എത്തിച്ചെങ്കിലും പ്രിന്‍സിപ്പല്‍ അത് തടഞ്ഞതോടെ വൈസ് പ്രിന്‍സിപ്പലിന്‍െറ മുറിയില്‍ കൊണ്ടുപോയി. തുടര്‍ന്ന് വൈസ് പ്രിന്‍സിപ്പലും ഇന്‍വിജിലേറ്ററും പരീക്ഷാ സെല്‍ അംഗവും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് അന്വേഷണ സംഘത്തിന്‍െറ കണ്ടത്തെല്‍.
പി.ആര്‍.ഒ സഞ്ജിത്തിന്‍െറ ഓഫിസ് ഇടിമുറിയാണെന്ന ആക്ഷേപം നേരത്തെതന്നെ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയിരുന്നു. വെള്ളിയാഴ്ച കോളജ് തുറന്ന് പ്രവര്‍ത്തിക്കാനിരിക്കെയാണ് ഫോറന്‍സിക് പരിശോധനയില്‍ പുതിയ കണ്ടത്തെല്‍ പുറത്തു വന്നിരിക്കുന്നത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ അടുത്ത ദിവസം വിശദമായ പരിശോധന നടത്തുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.