കക്കയം ഡാമിൽ ബ്ലൂ അലർട്ട്; അധിക ജലം ഒഴുക്കിവിടും, ജാഗ്രത നിർദേശം

കോഴിക്കോട്: കക്കയം ഡാമില്‍ ജലനിരപ്പ് ഉയർന്നതോടെ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു. ഷട്ടറുകള്‍ തുറക്കുന്നതിന് മുന്നോടിയായാണ് ബ്ലൂ അലര്‍ട്ട് നല്‍കിയത്. മഴ ശക്തമായി തുടര്‍ന്നാല്‍ ഷട്ടര്‍ തുറക്കേണ്ടി വരും. ഇത് കുറ്റ്യാടി പുഴയില്‍ വെള്ളം ഉയരാന്‍ കാരണമാവും. ഡാമില്‍ നിലവില്‍ 755.50 മീറ്റര്‍ വെള്ളമുണ്ട്. ഇത് ഡാമിന്‍റെ സംഭരണ ശേഷിയുടെ 70 ശതമാനത്തിലേറെയാണ്.

അടുത്ത മൂന്ന് ദിവസവും ജില്ലയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാം തുറന്ന് കനാലിലേക്കുള്ള ഷട്ടറുകള്‍ തുറക്കേണ്ട അവസ്ഥയുണ്ടായാല്‍ ഇത് കോരപ്പുഴ, പൂനൂര്‍ പുഴ എന്നിവയിലും ജലനിരപ്പ് ഉയർത്തും.

കോഴിക്കോട് ജില്ലയില്‍ മലയോര പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. വിലങ്ങാട് പുഴ കരകവിഞ്ഞൊഴുകി. റോഡിൽ വെള്ളക്കെട്ട് ഉണ്ടായതോടെ വിലങ്ങാട് എല്ലാ സ്കൂളുകൾക്കും അവധി നൽകി. വിലങ്ങാട് ഹൈസ്‌കൂൾ, സെൻ്റ് ജോർജ് എച്ച്.എസ്, സ്റ്റെല്ലമേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ജയറാണി ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നീ സ്കൂളുകൾക്ക് ഇന്ന് അവധിയാണ്. 

Tags:    
News Summary - Blue Alert at Kakkayam Dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.