കോന്നി: ചാതുർവർണ്യവ്യവസ്ഥിതി നടപ്പാക്കാൻ ബി.ജെ.പിക്കും ആർ.എസ്.എസിനും എസ്.എൻ.ഡി.പിയും വെള്ളാപ്പള്ളി നടേശനും കൂട്ടുനിൽക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കെ.എസ്.കെ.ടി.യു ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുവിന്റെ സന്ദേശങ്ങൾ എസ്.എൻ.ഡി.പി നേതൃത്വം അട്ടിമറിക്കുകയാണ്. കേന്ദ്ര സർക്കാർ മുഖ്യമന്ത്രിമാരെ ജയിലിൽ അടക്കുകയാണ്. ഇത് തുടർന്നാൽ പാർലമെന്റ് സംവിധാനം ഇല്ലാതെയാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. പി.എസ്. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാർ പതാക ഉയർത്തി.
സംഘാടക സമിതി ചെയർമാൻ ശ്യാംലാൽ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ, യൂനിയൻ സംസ്ഥാന നേതാക്കളായ ഒ.എസ്. അംബിക എം.എൽ.എ, എൻ.രതീന്ദ്രൻ, പി.എം. വിജയൻ, പി.എ.എബ്രഹാം, ജില്ല ട്രഷറർ എം .എസ്. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വ്യാഴാഴ്ച 9.30 മുതൽ പൊതുചർച്ചയും മറുപടിയും. സംസ്ഥാന സമ്മേള പ്രതിനിധികളുടെ തെരഞ്ഞെടുപ്പ്, ഉപസംഹാരത്തോടുകൂടി സമ്മേളനം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.