കൊച്ചി: മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്ത അപകടത്തിന് പിന്നിൽ വിദേശ ചരക്ക് കപ്പലായ അംബർ എൽ തന്നെയെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അന്വേഷണം കഴിയുന്നതുവരെ കപ്പൽ തീരം വിടരുതെന്നും മർക്കൻറയിൽ മറൈൻ ഡിപ്പാർട്മെൻറ് (എം.എം.ഡി) നിർദേശം നൽകി.
അപകടം നടക്കുമ്പോൾ ഗ്രീക്ക് പൗരന്മാരായ ക്യാപ്റ്റൻ ജോർജിയനാക്കിസ് അയോണിസ്, സെക്കൻഡ് ഓഫിസർ ഗാൽനോസ് അത്നാനോയസ്, മ്യാന്മർ പൗരനും നാവികനുമായ സെവാൻ എന്നിവരുടെ നിയന്ത്രണത്തിലായിരുന്നു കപ്പലെന്നും എം.എം.ഡി അന്വേഷണത്തിൽ കണ്ടെത്തി. ഇവരെ ഉടൻ കസ്റ്റഡിയിലെടുത്തേക്കും. സംഭവം സംബന്ധിച്ച് മർക്കൻറയിൽ മറൈൻ ഡിപ്പാർട്മെൻറ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ പാനമ രജിസ്േട്രഷനുള്ള ചരക്കുകപ്പലായ അംബറാണ് അപകടത്തിന് കാരണമായതെന്ന് വ്യക്തമാക്കുന്നു. സാഹചര്യത്തെളിവുകൾക്ക് പുറമെ ശാസ്ത്രീയ പരിശോധനകളും നടത്തിയതിന് ശേഷമാണ് പ്രാഥമിക അന്വേഷണ റിേപ്പാർട്ട് തയറാക്കിയിരിക്കുന്നത്.
കപ്പലിൽനിന്ന് പിടിച്ചെടുത്ത വൊയേജ് ഡേറ്റാ റെക്കോഡർ(വി.ഡി.ആർ), ലോഗ് ബുക്ക്, നൈറ്റ് ഓർഡർ ബുക്ക്, ബെൽ ബുക്ക്, ജി.പി.എസ് ചാർട്ട്, ജി.പി.എസ് ലോഗ് ബുക്ക്, നാവിഗേഷൻ ചാർട്ട് എന്നിവ പരിശോധിച്ചശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്. വി.ഡി.ആറിലെ വിവരങ്ങളിൽ ചിലത് നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇത് തിരിച്ചെടുക്കാനുള്ള പരിശോധന നടത്തുമെന്ന് എം.എം.ഡി വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.