പുറത്തൂർ: മത്സ്യ ബന്ധനം കഴിഞ്ഞ് കരയിലേക്ക് വരുന്നതിനിടെ ശക്തമായ കാറ്റിൽപടിഞ്ഞാറക്കര അഴിമുഖത്ത് ബോട്ട് മുങ്ങി, ബോട്ടിലുണ്ടായിരുന്ന നാല് തൊഴിലാളികളും നീന്തി രക്ഷപ്പെട്ടു. ബേപ്പൂർ സ്വദേശിയുടെ ബോട്ടാണ് ഞായറാഴ്ച രാത്രി എട്ട് മണിയോടെ ശക്തമായ കാറ്റിൽ വെള്ളം കയറി പടിഞ്ഞാക്കരപാർക്കിന് നേരെ മുങ്ങിയത്.
ബോട്ട് മുങ്ങിയതിനെ തുടർന്ന് ബോട്ടിലുണ്ടായിരുന്ന ബംഗാൾ സ്വദേശി കളായ സുഖിൻ (27), നിതായ് (27), രാഹുൽ (28) എന്നീ തൊഴിലാളികൾ ഉടൻ തന്നെ നീന്തി രക്ഷപ്പെട്ട്പടിഞ്ഞാറക്കര ബീച്ചിൽ എത്തുകയായിരുന്നു. തങ്ങൾ മൂന്ന് പേരും നീന്തി രക്ഷപ്പെട്ടതായും ബോട്ടിലെ സ്രാങ്കിനെ കാണാനില്ലെന്നുമുള്ള വിവരം ബീച്ച് ജീവനക്കാരെ അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ ബോട്ടിലെ സ്രാങ്ക് ബേപ്പൂർ സ്വദേശി മണി (48)ക്ക് വേണ്ടി നാട്ടുകാർ തെരച്ചിൽ നടത്തുന്നതിനിടെ മണി പൊന്നാനി അഴിമുഖം ഭാഗത്ത് നീന്തിക്കയറി രക്ഷപ്പെട്ട വിവരം അറിഞ്ഞതിനെ തുടർന്നാണ് നാട്ടുകാർ തിരച്ചിൽ നിർത്തി. കടലിൽ തകർന്ന ബോട്ടും മത്സ്യ ബന്ധന ഉപകരങ്ങളും കണ്ടെത്താനായില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.