കോഴിക്കോട്ടു നിന്ന്​ പോയ മത്സ്യബന്ധന ബോട്ട്​ കപ്പലിലിടിച്ച് മൂന്ന് മരണം; ഒമ്പത്​ പേരെ കാണാനില്ല

ബേപ്പൂർ (കോഴിക്കോട്​): ബേപ്പൂരിൽ നിന്ന് ആഴക്കടൽ മീൻപിടിത്തത്തിന് പുറപ്പെട്ട ബോട്ട്​ മംഗലാപുരത്ത്​ കപ്പലിലിടിച്ച് മൂന്ന് മരണം. ഒമ്പത്​ പേരെ കാണാതായിട്ടുണ്ട്​. രണ്ടുപേർ രക്ഷപ്പെട്ടതായാണ്​ വിവരം. ബേപ്പൂർ സ്വദേശി മാമൻറകത്ത് ജാഫറിൻ​​ന്‍റെ ഉടമസ്ഥതയിലുള്ള ബോട്ട് ഞായറാഴ്ച രാത്രിയാണ് ബേപ്പൂർ ഹാർബറിൽ നിന്നും മീൻപിടിത്തത്തിനായി പുറപ്പെട്ടത്.

മംഗലാപുരത്തുനിന്നും പടിഞ്ഞാറുഭാഗത്തായിട്ടാണ് കപ്പൽ ഇടിച്ച് ബോട്ട് തകർന്നത്.ബോട്ട് പൂർണമായും കടലിൽ താഴ്ന്ന നിലയിലാണെന്നാണ് വിവരം. 14 തൊഴിലാളികളിൽ ഏഴ് പേർ തമിഴ്നാട് കുളച്ചൽ സ്വദേശികളും ഏഴ് പേർ പശ്ചിമ ബംഗാൾ സ്വദേശികളുമാണ്

Tags:    
News Summary - boat accident, Mangaluru,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.