ലേ ലഡാക്ക്​ ടൂറിൽ ഗൈഡായി ബോബി ചെമ്മണൂർ

കോഴിക്കോട്​: ബോബി ഗ്രൂപ്​ ഓഫ്​ കമ്പനീസിന്‍റെ ഭാഗമായ ബോബി ടൂർസ്​ ആൻഡ്​ ട്രാവൽസിന്‍റെ ലേ ലഡാക്ക്​ ടൂറിൽ ബോബി ചെമ്മണൂർ ഗൈഡായി ആദ്യയാത്ര പുറപ്പെട്ടു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 30​ അംഗസംഘമാണ്​ ഏഴു ദിവസത്തെ യാത്രക്ക്​ കൊച്ചിയിൽനിന്ന്​ പുറപ്പെട്ടത്.

ബൈജു എൻ. നായർ, ഫിൻലൻഡ്​ സ്വദേശിയും ബോബി ടൂർസ്​ ആൻഡ്​ ട്രാവൽസ്​ ടൂർ മാനേജറുമായ ഹെലി ടൊലോനൻ തുടങ്ങിയവർ യാത്രക്ക്​ നേതൃത്വം നൽകും. വരുംദിവസങ്ങളിൽ ഇന്ത്യക്കകത്തും വിദേശത്തേക്കുമായി നിരവധി യാത്രകൾ ബോബി ടൂർസ്​ ആൻഡ്​ ട്രാവൽസ്​ സംഘടിപ്പിക്കുന്നുണ്ട്​.

Tags:    
News Summary - Bobby Chemmanoor as a guide on the Le Ladakh Tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.