സംഗെറഡ്ഡി: കേരളത്തിലെ പ്രമുഖ സ്വർണവ്യാപാരി ബോബി ചെമ്മണൂർ തെലങ്കാനയിലെ സംഗറെഡ്ഡി ജില്ല ജയിലിൽ ഒരുദിവസം തടവുകാരനായി. തെലങ്കാന ജയിൽ വകുപ്പ് ആരംഭിച്ച ‘ജയിൽ അനുഭവം’ എന്ന പരിപാടിയുടെ ഭാഗമായി 500 രൂപ അടച്ചാണ് ജയിൽവാസം അനുഷ്ഠിച്ചത്.
തെലങ്കാന സർക്കാർ ഇൗയിടെ മ്യൂസിയമാക്കിമാറ്റിയ 220 വർഷം പഴക്കമുള്ള സംഗറെഡ്ഡി ജയിലിൽ മൂന്നു സുഹൃത്തുക്കളോടൊപ്പമാണ് ബോബി കഴിഞ്ഞത്. ഒരുദിവസം ജയിലിൽ കിടക്കുക എന്ന ആശയം 15 വർഷം മുേമ്പ തെൻറ മനസ്സിൽ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പൊലീസ് അധികൃതരുമായി സംസാരിച്ചെങ്കിലും കുറ്റംചെയ്യാതെ ജയിലിൽ കഴിയാൻ പറ്റില്ലെന്നായിരുന്നു മറുപടി. തടവുകാർക്ക് നൽകുന്ന അതേ ഭക്ഷണമാണ് ബോബിക്കും ലഭിച്ചത്. ജയിലിലെ ജോലികളും ചെയ്യിച്ചു.
നൈസാമിെൻറ ഭരണകാലത്ത് നിർമിച്ച സംഗറെഡ്ഡി ജയിൽ 2012ലാണ് പുതുക്കിപ്പണിത് മ്യൂസിയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.