തിരുവനന്തപുരം: മുസ്ലിം ലീഗ് കള്ളവോട്ടിനെ പ്രോത്സാഹിപ്പിക്കില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതത് ജില്ല കമ്മിറ്റികൾ അന്വേഷിക്കുമെന്നും അഖിലേ ന്ത്യ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി എം.പി. നിയമം നിയമത്തിെൻറ വഴിക്ക് പോകും -യു.ഡി. എഫ് യോഗത്തിനുശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയെൻറ സ്വന്തം ബൂത്തായ പിണറായി ആർ.സി അമല യു.പി സ്കൂളിലെ സി.സി ടി.വി ദൃശ്യം പരിശോധിക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ആദ്യ തെരഞ്ഞെടുപ്പ് മുതൽ സി.പി.എം സംഘടിതമായി ഒരു ആചാരം കണക്കെ കള്ളവോട്ട് ചെയ്യുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പ് കമീഷനെ വിമർശിക്കുന്നത് സ്വന്തം തെറ്റുകൾ മറച്ചുവെക്കാനാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
എറണാകുളം ജില്ലയിലെ കുന്നത്തുനാട് 15 ഏക്കര്‍ വയല്‍ നികത്താന്‍ ഉത്തരവ് നല്‍കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. റവന്യൂമന്ത്രിയെ കാഴ്ചക്കാരനാക്കിയാണ് കാര്യങ്ങൾ നീക്കിയത്. വിവാദ വ്യവസായി ആരെന്നും വയൽ നികത്താനുള്ള പൊതു താൽപര്യം എന്തെന്നും മുഖ്യമന്ത്രി പറയണം. കുന്നത്തുനാട് വയല്‍ നികത്താനുള്ള ഉത്തരവ് മരവിപ്പിക്കുകയല്ല റദ്ദാക്കുകയാണ് വേണ്ടത്. സംസ്ഥാനത്ത് കശുവണ്ടി വാങ്ങിയതിലും അഴിമതിയുണ്ട്. അതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തും. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ പ്രശ്നങ്ങള്‍ യു.ഡി.എഫ് യോഗം ചര്‍ച്ച ചെയ്തില്ലെന്നും ആ പാര്‍ട്ടിക്ക് ശക്തമായ നേതൃത്വമാണുള്ളതെന്നും അവര്‍ അത് പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.