ബോംബ് പൊട്ടി യു​വാ​വിന്റെ മരണം: കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്നു​ - സി.​പി.​എം

ക​ണ്ണൂ​ർ: തോ​ട്ട​ട​യി​ൽ യു​വാ​വ്​ കൊ​ല​ചെ​യ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ക​യാ​ണെ​ന്ന്​ സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വ​ധൂ​വ​ര​ന്‍മാ​രെ ആ​ന​യി​ച്ച് വ​ന്ന​വ​ര്‍ പ​ട​ക്കം പൊ​ട്ടി​ച്ചു​കൊ​ണ്ടാ​ണ് വ​ഴി​യി​ലൂ​ടെ നീ​ങ്ങി​യ​ത്. ത​ലേ​ദി​വ​സ​ത്തെ ത​ര്‍ക്ക​ത്തെ​ത്തു​ട​ര്‍ന്ന് ബോം​ബും ക​രു​തി​യി​രു​ന്നു എ​ന്നു​വേ​ണം അ​നു​മാ​നി​ക്കാ​ന്‍. വി​വാ​ഹ വീ​ടു​ക​ളി​ല്‍ ബോം​ബും പ​ട​ക്ക​വു​മെ​ടു​ത്ത​ല്ല പോ​കേ​ണ്ട​ത്.

ബോം​ബെ​റി​ഞ്ഞ ക്രി​മി​ന​ലി​നെ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തി​ട്ടു​ണ്ട്. പൊ​ലീ​സ്​ ​അ​ന്വേ​ഷ​ണം ശ​രി​യാ​യ രീ​തി​യി​ലാ​ണ്​ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ആ​ക്ര​മി സം​ഘ​ത്തി​ൽ പാ​ർ​ട്ടി​ക്കാ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ പി​ടി​കൂ​ടു​ക​ത​ന്നെ വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബോംബുകള്‍ സി.പി.എമ്മിന്‍റെ കുടില്‍ വ്യവസായം -​കെ. സുധാകരന്‍

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ ക​ല്യാ​ണ​വീ​ട്ടി​ല്‍ ന​ട​ന്ന ബോം​ബേ​റി​ല്‍ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം ക​ണ്ണൂ​രി​ല്‍ ബോം​ബ്​ നി​ര്‍മാ​ണം കു​ടി​ല്‍വ്യ​വ​സാ​യം പോ​ലെ സി.​പി.​എം കൊ​ണ്ടു​ന​ട​ക്കു​ന്ന​തി​ന്‍റെ പ്ര​ത്യ​ക്ഷ തെ​ളി​വാ​ണെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​ന്‍. രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ പ്ര​ത്യേ​കി​ച്ച്, കോ​ണ്‍ഗ്ര​സു​കാ​രെ കൊ​ല്ലാ​ന്‍ ബോം​ബ് ഉ​ള്‍പ്പെ​ടെ എ​ല്ലാ​വി​ധ മാ​ര​കാ​യു​ധ​ങ്ങ​ളും പ്ര​യോ​ഗി​ക്കാ​ന്‍ കൊ​ല​യാ​ളി സം​ഘ​വും വാ​ട​ക​ഗു​ണ്ട​ക​ളും സി.​പി.​എ​മ്മി​നു​ണ്ട്.

ഇ​തി​നെ​തി​രെ ജീ​വ​ന്‍ പ​ണ​യം​വെ​ച്ചാ​ണ് ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ള്‍ പൊ​തു​പ്ര​വ​ര്‍ത്ത​നം ന​ട​ത്തു​ന്ന​ത്. ഷു​ഹൈ​ബി​നെ​യും ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​നെ​യും കൊ​ത്തി​നു​റു​ക്കി​യ കൊ​ല​യാ​ളി സം​ഘ​ങ്ങ​ള്‍ ഇ​പ്പോ​ഴും യ​ഥേ​ഷ്ടം വി​ഹ​രി​ക്കു​ന്നു. അ​വ​ര്‍ക്കെ​ല്ലാം പാ​ര്‍ട്ടി​യു​ടെ സം​ര​ക്ഷ​ണ​വു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Bomb blast kills young man: Congress, BJP spread misunderstanding - CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.