‘ത​ങ്ങ​ള്‍; വി​ള​ക്ക​ണ​ഞ്ഞ വ​ര്‍ഷ​ങ്ങ​ൾ’ എ​ന്ന പു​സ്ത​ക​ത്തി​െൻറ കോ​പ്പി എം.​വി. ശ്രേ​യാം​സ് കു​മാ​റി​ന് ന​ല്‍കി ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

'തങ്ങള്‍; വിളക്കണഞ്ഞ വര്‍ഷങ്ങൾ' പ്രകാശനം ചെയ്തു

മ​ല​പ്പു​റം: പാ​ണ​ക്കാ​ട് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ കു​റി​ച്ച്​ പ്ര​മു​ഖ​ര്‍ ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ങ്ങ​ളു​ടെ സ​മാ​ഹാ​ര​മാ​യ 'ത​ങ്ങ​ള്‍; വി​ള​ക്ക​ണ​ഞ്ഞ വ​ര്‍ഷ​ങ്ങ​ൾ' എ​ന്ന പു​സ്ത​ക​ത്തി​െൻറ പ്ര​കാ​ശ​നം മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ മാ​തൃ​ഭൂ​മി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ എം.​വി. ശ്രേ​യാം​സ് കു​മാ​റി​ന് കോ​പ്പി ന​ല്‍കി പ്ര​കാ​ശ​നം ചെ​യ്തു.

മ​രി​ച്ചാ​ലും ജ​ന​മ​ന​സ്സി​ല്‍ ജീ​വി​ക്കു​ന്ന അ​പൂ​ര്‍വ വ്യ​ക്തി​ക​ളി​ലൊ​രാ​ളാ​ണ് ശി​ഹാ​ബ് ത​ങ്ങ​ളെ​ന്ന്​ ശ്രേ​യാം​സ് കു​മാ​ർ പ​റ​ഞ്ഞു. ക​ലു​ഷ​മാ​യ വ​ര്‍ത്ത​മാ​ന കാ​ല​ഘ​ട്ടം തേ​ടു​ന്ന​ത്​ അ​ത്ത​ര​ത്തി​ലു​ള്ള മ​ഹ​ദ്​​വ്യ​ക്തി​ക​ളെ​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

ത​ങ്ങ​ളു​ടെ പ​തി​നൊ​ന്നാം ച​ര​മ വാ​ര്‍ഷി​ക​ത്തി​െൻറ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കി​യ പു​സ്ത​കം ഡോ. ​സൈ​നു​ല്‍ ആ​ബി​ദീ​ന്‍ ഹു​ദ​വി പു​ത്ത​ന​ഴി​യാ​ണ് ത​യാ​റാ​ക്കി​യ​ത്. ഒ​ലീ​വ് പ​ബ്ലി​ക്കേ​ഷ​നാ​ണ് പ്ര​സാ​ധ​ക​ര്‍. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം.​പി, പി.​വി. അ​ബ്​​ദു​ല്‍ വ​ഹാ​ബ് എം.​പി, കെ.​പി.​എ. മ​ജീ​ദ്, ബ​ഷീ​ര്‍ അ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, റ​ശീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, സി.​കെ. സു​ബൈ​ര്‍ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ഡോ. ​എം.​കെ. മു​നീ​ര്‍ പു​സ്ത​ക പ​രി​ച​യം ന​ട​ത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.