കോഴിക്കോട്: മലയാള ഭാഷ ആധുനിക രൂപം പ്രാപിക്കുന്നതിനുമുമ്പു മുതൽക്കേ മലയാളത്തിൽ ഇസ്ലാമിക വായന തുടങ്ങിയിരുന്നുവെന്ന് ഐ.പി.എച്ച് പുസ്തകമേളയോടനുബന്ധമായി നടത്തിയ ‘മലയാളത്തിലെ ഇസ്ലാമിക വായന: ചരിത്രം, വർത്തമാനം, ഭാവി’ എന്ന ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
നിയതമായ ലിപി ഘടനയിലേക്ക് മലയാള ഭാഷ പ്രവേശിക്കുന്നതിനു മുമ്പേ അറബി മലയാളത്തിലൂടെ കേരളക്കരയിൽ ഇസ്ലാമിക വായനക്ക് തുടക്കം കുറിച്ചിരുന്നുവെന്നും തനിമലയാളത്തിലെ അത്തരം എഴുത്തിന് ‘മുഹ്യിദ്ദീൻ മാല’ പോലുള്ള കൃതികൾ മികച്ച ഉദാഹരണമാണെന്നും ചർച്ച നയിച്ച പട്ടാമ്പി സംസ്കൃത കോളജിലെ അസി. പ്രഫ. ഡോ. ജമീൽ അഹ്മദ് അഭിപ്രായപ്പെട്ടു.
0 ഡോ. മോയിൻ മലയമ്മ,അദർ ബുക്സ് എഡിറ്റർ കെ.എസ്. ഷമീർ, പ്രബോധനം എഡിറ്റർ അശ്റഫ് കീഴുപറമ്പും ചർച്ചയിൽ പങ്കെടുത്തു. മുഹമ്മദ് യൂസഫ് ഇസ്ലാഹിയുടെ ‘ജീവിത മര്യാദകൾ’, പ്രസന്നൻ കെ.പിയുടെ ‘തിരുനബിയോടൊപ്പം’ എന്നീ പുസ്തകങ്ങൾ ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്നും ടി.കെ.എം. ഇഖ്ബാലിന്റെ ‘ഇസ്ലാമും നാസ്തിക യുക്തിയും’, റഹ്മാൻ മധുരക്കുഴിയുടെ ‘നമ്മുടെ കുട്ടികൾ നമ്മുടെ കുടുംബം’ എന്നീ പുസ്തകങ്ങൾ ഐ.പി.എച്ച് ചീഫ് എഡിറ്റർ വി.എ. കബീറും ശബീർ ബാബുവിന്റെ ‘വിശുദ്ധിയിലേക്കുള്ള ചിറകടികൾ’, അബ്ദുൽ ജബ്ബാർ കൂരാരിയുടെ ‘ഇസ്ലാമിക ചരിത്രത്തിലെ പെൺകഥകൾ’ എന്നീ പുസ്തകങ്ങൾ ജമാഅത്തെ ഇസ്ലാമി ശൂറാ അംഗം ടി.കെ. ഫാറൂഖും പ്രകാശനം ചെയ്തു. ഡോ. എ.എ. ഹലീം അധ്യക്ഷത വഹിച്ചു. ‘അൽഗോരിതങ്ങളുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ ഇ.എം. അംജദ് അലി പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.