തൃശൂർ: അതിർത്തി തർക്കത്തിനിടെ പട്ടാപ്പകൽ അയൽവാസിക്കു നേരെ വെടിയുതിർത്ത 'സായ്' മുൻ പരിശീലകൻ അറസ്റ്റിൽ. നെടുപുഴ ക്ഷേത്രത്തിന് സമീപം കരുവന്നൂർക്കാരൻ വീട്ടിൽ പ്രേമദാസനാണ് (63) അറസ്റ്റിലായത്.
അയൽവാസി ചിരിയംകണ്ടത്ത് വീട്ടിൽ റോഷനുമായി (28) അതിർത്തിത്തർക്കത്തിനിടയിലാണ് പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്തത്. റോഷൻ ഒഴിഞ്ഞുമാറിയതിനാൽ അപകടം ഒഴിവായി. വെടിയുതിർക്കാൻ ഉപയോഗിച്ച തോക്കിന് ഡിസംബർ വരെ ലൈസൻസുണ്ട്.
'സായ്' ഹാൻഡ്ബാൾ പരിശീലകനായിരുന്ന പ്രേമദാസൻ 2017ലാണ് വിരമിച്ചത്. വീട്ടിലെ വളർത്തുനായ് സമീപത്തെ പറമ്പിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. പതിവ് തർക്കം പ്രകോപനത്തിലേക്ക് നീങ്ങിയതാണ് വെടിയുതിർക്കാൻ കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.