അഴിയൂരിൽ അതിർത്തികൾ അടച്ചു; രണ്ട് വാർഡുകൾ പൂർണ ലോക്ഡൗണിൽ

മാഹി: അഴിയൂരിൽ കോവിഡ് ബാധിതനായ 41 വയസ്സുകാരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത് തിൽ അതിർത്തികളടച്ച് രണ്ട് പഞ്ചായത്ത് വാർഡുകൾ പൂർണമായും ലോക്ഡൗണാക്കി. ന്യൂ മാഹി എം.എം ഹൈസ്​കൂളിന്​ സമീപം പച്ചക ്കറി കച്ചവടം ചെയ്​തിരുന്ന ഇയാൾ അഴിയൂർ കക്കടവ് സ്വദേശിയാണ്​.

മാഹി ചെറുകല്ലായിയിൽ കോവിഡ് ബാധിതനായി മരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പഞ്ചായത്തിലെ നാലും അഞ്ചും വാർഡുകൾ പൂർണമായും അടച്ചിടാൻ ജില്ല കലക്ടർ ഉത്തരവിട്ടത്. മാഹി അതിർത്തിയുമായി ബന്ധപ്പെടുന്ന ഏഴ് വഴികൾ പൂട്ടി സീൽ ചെയ്ത് പൊലീസ് - റവന്യൂ ചെക്പോസ്​റ്റ്​ സ്ഥാപിക്കുകയും ചെയ്തു. ഇപ്പോൾ പോസിറ്റിവായ വ്യക്തിയുമായി നേരിട്ട് സമ്പർക്കമുള്ള 20 പേരെ വടകര കോവിഡ്​ ഐസൊലേഷൻ സ​െൻററിലേക്കും നേരിട്ട് സമ്പർക്കമില്ലാത്ത 26 പേരെ വീടുകളിൽ നിരീക്ഷണത്തിലേക്കും മാറ്റി. 132 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. പ്രദേശത്ത്​ മൈക്ക് അനൗൺസ്മ​െൻറും നടത്തി.

എല്ലാവരുടെയും സ്രവം എടുത്ത് പരിശോധനക്ക് അയച്ചു. നേരിട്ടും അല്ലാതെയും ഉള്ളവരെ കണ്ടെത്തി സമ്പർക്ക പട്ടിക തയാറാക്കി ഡി.എം.ഒക്ക് നൽകി. അഴിയൂർ ഗ്രാമപഞ്ചായത്തിലെ കടകൾ രാവിലെ എട്ട് മുതൽ 11 വരെയേ തുറക്കാവൂ. അവശ്യ വസ്തുക്കളുടെ കടകൾ നാല്, അഞ്ച് വാർഡുകളിൽ ഒഴികെ രണ്ടുവരെ പ്രവർത്തിക്കാൻ അനുവദിക്കും.

ജനങ്ങൾ പുറത്തേക്ക് ഇറങ്ങുന്നത് പൂർണമായും നിയന്ത്രിക്കും. പൊതുപ്രവേശന മാർഗങ്ങളിൽ പൊലീസി​​െൻറ കർശന പരിശോധന ഉണ്ടാകും. െഡപ്യൂട്ടി കലക്ടർ ടി. ജനിൽകുമാർ പഞ്ചായത്ത് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഏപ്രിൽ 20 വരെ നിയന്ത്രണങ്ങൾ കർശനമായി തുടരാൻ പഞ്ചായത്ത് പ്രസിഡൻറ്​ വി.പി. ജയ​​െൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

പഞ്ചായത്ത് പരിധിയിൽ റാപ്പിഡ് ടെസ്​റ്റ്​ നടത്തുന്നതിന് കിറ്റ് അനുവദിച്ചുതരാനും ഡയാലിസിസ് ചെയ്യുന്നവർക്ക് മാഹിയിലേക്ക് വാഹന പാസ്​ അനുവദിക്കാനും ജില്ല കലക്ടർക്ക് അപേക്ഷ നൽകാൻ തീരുമാനിച്ചു. മാഹിയിലെ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ കൂടുതൽ പേർ അഴിയൂരിൽ ഉള്ളവരുണ്ടോ എന്ന് പരിശോധിക്കാൻ കണ്ണൂർ ഡി.എം.ഒവിന് കത്ത് നൽകാൻ തിരുമാനിച്ചു. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനും വിളിക്കേണ്ട ഫോൺ: 9496048103, 9645243922.

Tags:    
News Summary - borders in azhiyoor are closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.